Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2018 10:35 AM IST Updated On
date_range 18 Nov 2018 10:35 AM ISTനവോത്ഥാനത്തിെൻറ പാരമ്പര്യം കോൺഗ്രസിന് മാത്രം -മുല്ലപ്പള്ളി
text_fieldsbookmark_border
തിരുവനന്തപുരം: നവോത്ഥാനത്തിെൻറ പാരമ്പര്യം കോൺഗ്രസിന് മാത്രമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. സമത്വതത്ത്വവാദ സംഘം ട്രസ്റ്റ് പ്രസ് ക്ലബിൽ സംഘടിപ്പിച്ച ക്ഷേത്ര പ്രവേശനദിന വാരാചരണത്തിെൻറ ഭാഗമായി നവോത്ഥാനദശകം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം നേടി 71 വർഷം കഴിഞ്ഞിട്ടും സാമൂഹികനീതിയെക്കുറിച്ചും ജാതിപരമായ വിവേചനത്തെക്കുറിച്ചും ദുഃഖത്തോടെ സംസാരിക്കേണ്ടിവരുേമ്പാൾ എവിടെയോ എന്തൊക്കെയോ വീഴ്ചകൾ നമുക്ക് പറ്റിയിട്ടുണ്ട്. സമൂഹത്തിൽ ജാതിവിവേചനം ഇന്നും നിലനിൽക്കുന്നുണ്ടെന്നത് വേദനാജനകമാണ്. കേരളസമൂഹം കൂടുതൽ ജാതിചിന്തയിലേക്ക് പോവുകയാണ്. ജാതിയുടെയും മതത്തിെൻറയും പേരിൽ ജനങ്ങൾ ശ്വാസംമുട്ടി കഴിയുന്നു. ഇത് കേരളത്തെ 100 വർഷം പിറകിലേക്ക് തിരിച്ചുകൊണ്ടുപോകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ബി.എസ്. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, ഡി. സുദർശനൻ, പ്രഫ. ജി. ബാലചന്ദ്രൻ, എൻ. സുബ്രഹ്മണ്യൻ, ആറ്റിങ്ങൽ അജിത്ത്, കെ.പി. ഹരിദാസ്, അഡ്വ. അനിൽകുമാർ, നിർമലാനന്ദൻ, കോവളം സുരേഷ്കുമാർ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story