Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോൺഗ്രസിനെ തകർക്കാൻ...

കോൺഗ്രസിനെ തകർക്കാൻ സി.പി.എമ്മും ബി.ജെ.പിയും ഒത്തുകളിക്കുന്നു -കെ. മുരളീധരൻ

text_fields
bookmark_border
തിരുവനന്തപുരം: കോൺഗ്രസിനെ തകർക്കാൻ സി.പി.എമ്മും ബി.ജെ.പിയും ഒത്തുകളിക്കുകയാണെന്ന് കെ. മുരളീധരൻ എം.എൽ.എ. ഇവർ പകൽ ശത്രുക്കളും രാത്രി മിത്രങ്ങളുമാണ്. ശശികലയുടെ അനാവശ്യ അറസ്റ്റും അതുമായി ബന്ധപ്പെട്ട് ആഹ്വാനംചെയ്ത ഹർത്താലും ഇൗബന്ധം ഒന്നുകൂടി ഉറപ്പിക്കുന്നതാണെന്നും മുരളീധരൻ പറഞ്ഞു. ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡ് ആസ്ഥാനത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പനെ പണയംെവച്ച് വോട്ട് നേടാനാണ് സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നത്. ബി.ജെ.പിയുടെ കപടഭക്തി നിരീശ്വരവാദം പോലെ ആപത്താണ്. വൃശ്ചികം ഒന്നാംതീയതി ഹിന്ദുക്കൾക്ക് അമ്പലത്തിൽ പോകാൻ പറ്റാതെ ഹർത്താൽ നടത്തിയാണോ ബി.ജെ.പി വിശ്വാസികളെ സംരക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. മതത്തെ തമ്മിടിപ്പിക്കാനുള്ള സി.പി.എം ശ്രമം ജനങ്ങൾ തിരിച്ചറിെഞ്ഞന്നും മുരളീധരൻ പറഞ്ഞു. പട്ടാളവേഷത്തിൽ ഡി.ജി.പി ശബരിമലയിൽ ഫാൻസിഡ്രസ് നടത്തുകയാണെന്നും മുരളീധരൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story