Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2018 5:04 AM GMT Updated On
date_range 17 Nov 2018 5:04 AM GMTതീർഥാടകവാഹനങ്ങൾക്ക് പാസ് കാലതാമസമില്ലാതെ നൽകാൻ നിർദേശം
text_fieldsbookmark_border
തിരുവനന്തപുരം: ശബരിമല തീർഥാടകർ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് പൊലീസിെൻറ പാസ് നൽകുന്നത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പാസ് ആവശ്യപ്പെട്ട് ലഭിക്കുന്ന അപേക്ഷകൾ ഉടൻ പരിഗണിക്കുകയും കാലതാമസമില്ലാതെ പാസ് നൽകുകയും വേണം. ഇതിനായി പൊലീസ് സ്റ്റേഷനുകളിൽ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥന് പാസ് ഒപ്പിട്ട് നൽകാം. വ്യക്തമായ കാരണങ്ങളില്ലാതെ പാസ് അപേക്ഷ നിരസിക്കപ്പെടുന്നില്ലെന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർമാരും ഉറപ്പുവരുത്തണം. സ്റ്റേഷൻ ഹൗസ് ഓഫിസർമാർ ഇല്ലെന്ന കാരണത്താൽ ഒരുകാരണവശാലും അപേക്ഷകരെ പാസ് നൽകാതെ മടക്കാൻ പാടില്ല. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ജില്ല പൊലീസ് മേധാവികൾക്ക് ഡി.ജി.പി നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story