Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആചാരങ്ങള്‍...

ആചാരങ്ങള്‍ ഭരണഘടനാമൂല്യങ്ങള്‍ക്ക് അനുസൃതമായിരിക്കണം -ഡോ. സെബാസ്​റ്റ്യന്‍ പോള്‍

text_fields
bookmark_border
തിരുവനന്തപുരം: ആചാരങ്ങളെല്ലാം ഭരണഘടനാമൂല്യങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബര ആഘോഷത്തി​െൻറ ഭാഗമായി വി.ജെ.ടി ഹാളില്‍ നടന്ന 'ഭരണഘടന: വിശ്വാസവും ആരാധനാ സ്വാതന്ത്ര്യവും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്നത്തെ പല ആചാരങ്ങളും പിന്നീട് ദുരാചാരങ്ങളായി മാറും. ഒരു കാലത്ത് ഇവിടെയുണ്ടായിരുന്ന സതി വിശ്വാസത്തി​െൻറ ഭാഗമായിരുന്നു. ഒടുവില്‍ അത് നിരോധിച്ചപ്പോള്‍ 70,000 സ്ത്രീകള്‍ പങ്കെടുത്ത പ്രതിഷേധയോഗം നടന്നു. എന്നിട്ടും അത് പുനഃസ്ഥാപിക്കപ്പെട്ടില്ല. മനുഷ്യത്വമില്ലാത്ത ഒരു ദുരാചാരമായാണ് ഇന്ന് നാം സതിയെ കാണുന്നത്. ഭരണഘടന മുന്നോട്ടുവെക്കുന്ന മൂല്യങ്ങള്‍ പാലിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. . ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ വി. കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ പി. എസ്. രാജശേഖരന്‍ സ്വാഗതവും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഹില്‍ക്രാജ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story