Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2018 10:35 AM IST Updated On
date_range 13 Nov 2018 10:35 AM IST10 പൊലീസുകാരുടെ കണ്ണാണ് ഒരു കാമറ - ഡി.ജി.പി
text_fieldsbookmark_border
കിളിമാനൂർ: 10 പൊലീസുകാരുടെ കണ്ണുകൾക്ക് തുല്യമാണ് ഒരു സി.സി.ടി.വി കാമറയെന്നും സുപ്രധാനമായ പല കേസുകളിലും തുമ്പുണ്ടാക്കാൻ കാമറകൾ സഹായിക്കുന്നുണ്ടെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ പറഞ്ഞു. പുതിയകാവ് ജനകീയ സമിതിയുടെയും കിളിമാനൂർ പൊലീസിെൻറയും സംയുക്താഭിമുഖ്യത്തിൽ കിളിമാനൂരിൽ സ്ഥാപിച്ച സി.സി.ടി.വി കാമറകളുടെ സ്വിച്ച് ഓൺ കർമം നിർവഹിക്കുകയായിരുന്നു ഡി.ജി.പി. ജനകീയസമിതിയുടെയും സമ്മേളനത്തിെൻറയും ഉദ്ഘാടനം ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. ജനകീയസമിതി പ്രസിഡൻറ് കെ. ബാബു അധ്യക്ഷത വഹിച്ചു. ചികിത്സ ധനസഹായ വിതരണം റൂറൽ എസ്.പി പി. അശോക് കുമാർ നിർവഹിച്ചു. ജനകീയസമിതി സെക്രട്ടറി ബി.എസ്. റജി റിപ്പോർട്ട് അവതരിപ്പിച്ചു. ഡിവൈ.എസ്.പി പി. അനിൽ കുമാർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറുമാരായ എസ്. സിന്ധു, എസ്. രാജലക്ഷ്മി അമ്മാൾ, കടയ്ക്കൽ സി.ഐ വി.എസ്. പ്രദീപ് കുമാർ, പഞ്ചായത്തംഗങ്ങളായ കെ. രാജേന്ദ്രൻ, യു.എസ്. സുജിത്ത്, വി. ധരളിക, ബീനാ വേണുഗോപാൽ, എൻ. ലുപിത, ബ്ലോക്ക് അംഗം പി.ആർ. രാജീവ്, കെ. പുഷ്പരാജൻ, മാധ്യമ പ്രതിനിധി രതീഷ് േപാങ്ങനാട്, എസ്.ഐ ബി.കെ. അരുൺ എന്നിവർ പെങ്കടുത്തു. മുൻ സി.ഐ വി.എസ്. പ്രദീപ് കുമാർ, സി.ഐ പി. അനിൽകുമാർ, എസ്.ഐ ബി.കെ. അരുൺ എന്നിവരെ ഡി.ജി.പി ആദരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story