Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2018 10:39 AM IST Updated On
date_range 12 Nov 2018 10:39 AM ISTറോഡ് കൈയേറ്റവും വഴിവാണിഭവും തകൃതി, ഗതാഗതക്കുരുക്ക് അതിരൂക്ഷം
text_fieldsbookmark_border
കാട്ടാക്കട: പട്ടണത്തിൽ റോഡ് കൈയേറ്റവും വഴിവാണിഭവും തകൃതി, ഗതാഗതക്കുരുക്ക് രൂക്ഷം. പൊതുമരാമത്ത് വകുപ്പ് നിർ മിച്ച നടപ്പാതകൾ കച്ചവടക്കാർ കൈയേറിതോടെ കാൽനട യാത്രയും ദുഷ്കരം. വഴിവാണിഭക്കാർക്ക് അധികൃതരുടെ ഒത്താശയുണ്ടെന്നും ഭരണകക്ഷി നേതാക്കൾക്ക് മാസപ്പടി നൽകുന്നതിനാൽ പൊലീസ് തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപവും ശക്തം. റോഡിലെ കച്ചവടം, അനധികൃത പാർക്കിങ്, റോഡിൽ പല ഭാഗത്തായുള്ള കമാനങ്ങൾ എന്നിവക്ക് ജില്ല ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണം താളം തെറ്റിയതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. നെടുമങ്ങാട്, നെയ്യാർഡാം, തിരുവനന്തപുരം, നെയ്യാറ്റിൻകര എന്നീ ഭാഗങ്ങളിലേക്കുള്ള റോഡുകളിലെ അനധികൃത കച്ചവടവും പാർക്കിങ്ങുമാണ് ഗതാഗത ക്കുരുക്കിന് പ്രധാന കാരണം. അപകടം തുടർക്കഥയായതോടെ ജില്ല ഭരണകൂടം ഇടപെട്ട് മൂന്ന് വർഷം മുമ്പാണ് കൈയേറ്റങ്ങളും കൊടിമരങ്ങളും പരസ്യ ബോർഡുകളും നീക്കിയത്. പിന്നീട്, പരിശോധന നിലച്ചതോടെ പഴയപടിയാകുകയായിരുന്നു. കാൽനടപ്പാതയും കച്ചവടക്കാർ കൈയേറിയതോടെ കാൽനടയാത്രികരും ദുരിതത്തിലാണ്. റോഡിെൻറ ഇരുവശത്തും വാഹനം പാർക്ക് ചെയ്യുന്നതും ഗതാഗതം മുടക്കി വാഹനങ്ങളിൽനിന്ന് ചരക്ക് ഇറക്കുന്നതും ദുരിതത്തിെൻറ ആക്കം കൂട്ടുന്നു. താലൂക്ക് ഓഫിസ്, ട്രഷറി, സിവിൽ സപ്ലൈസ് ഓഫിസ്, സ്കൂളുകൾ, വില്ലേജോഫിസുകൾ, പൊതുചന്ത എന്നിവ സ്ഥിതി ചെയ്യുന്ന കോട്ടൂർ റോഡിൽ ഗതാഗതക്കുരുക്ക് പതിവാണ്. കാട്ടാക്കട ജങ്ഷനിലും കെ.എസ്.ആർ.ടി.സി.ഡിപ്പോ ജങ്ഷനിലും ഗതാഗതം നിയന്ത്രക്കാൻ പലപ്പോഴും ഹോംഗാർഡിനെ നിയോഗിക്കാറുണ്ടെങ്കിലും ഫലപ്രദമല്ലെന്ന് നാട്ടുകാർ പറയുന്നു. അടുത്തിടെ നിർമിച്ച കാട്ടാക്കട, പൂവച്ചൽ ഗ്രാമപഞ്ചായത്തുകളിലെ പല കെട്ടിടങ്ങളും റോഡിെൻറ ദൂരപരിധി ലംഘിച്ചും പുറംപോക്ക് ഭൂമി കൈയേറിയുമാണ് സ്ഥിതിചെയ്യുന്നതെന്ന് പരാതിയുണ്ട്. ഇതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തിരുന്നു. വഴിവാണിഭക്കാരെ പൂർണമായും പൊതുമാർക്കറ്റിനുള്ളിലാക്കി കച്ചവടം നടത്താനുള്ള സംവിധാനം കാണണമെന്നും മാർക്കറ്റിന് മുന്നിലെ പാർക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അധികൃതർ തയാറാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story