Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2018 10:35 AM IST Updated On
date_range 11 Nov 2018 10:35 AM ISTമുല്ലക്കര രത്നാകരെൻറ മഹാഭാരതം പ്രഭാഷണം ഇന്നുമുതൽ
text_fieldsbookmark_border
തിരുവനന്തപുരം: സി.പി.ഐ നേതാവും എം.എൽ.എയുമായ മുല്ലക്കര രത്നാകരെൻറ മഹാഭാരതം പ്രഭാഷണ പരമ്പര ഇന്നാരംഭിക്കും. സൂര്യമേളയുടെ ഭാഗമായി നവംബർ 11 മുതൽ 20 വരെ നടക്കുന്ന ആധ്യാത്മികപ്രഭാഷണ പരമ്പരയുടെ ഭാഗമായാണ് മുല്ലക്കരയുടെ ഏഴുദിവസത്തെ പ്രഭാഷണം നടക്കുക. ഓരോ ദിവസവും ഓരോ കഥാപാത്രത്തെ പരിചയപ്പെടുത്തും. തുടർന്നുള്ള മൂന്നുദിവസം ഡോ.എൻ. ഗോപാലകൃഷ്ണൻ രാമായണത്തെക്കുറിച്ച് വിശകലനം നടത്തും. എല്ലാ ദിവസവും തൈക്കാട് ഗണേശത്തിൽ 6.45 നാണ് പ്രഭാഷണം. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story