Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2018 5:05 AM GMT Updated On
date_range 9 Nov 2018 5:05 AM GMTചിത്രകാരൻ ഗിരീഷ് കുമാറിനെ അനുസ്മരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ചിത്രകാരനും സാംസ്കാരികപ്രവര്‍ത്തകനുമായിരുന്ന ഗിരീഷ് കുമാറിനെ അനുസ്മരിച്ചു. വ്യാഴാഴ്ച വൈകീട്ട് വൈലോപ്പിള്ളി സംസ്കൃതിഭവനില് നടന്ന ചടങ്ങിൽ സുരേഷ് കുറുപ്പ് എം.എല്‍.എ അനുസ്മരണപ്രഭാഷണം നടത്തി. തുടർന്ന് രണ്ടാം ലോകയുദ്ധകാലത്തെ കാര്‍ട്ടൂണുകളെ ആധാരമാക്കി 'പഴയ കാര്‍ട്ടൂണ്‍ പുതിയ രാഷ്ട്രീയം' എന്ന വിഷയത്തില്‍ ഇന്ത്യന്‍ എക്സ്പ്രസ് ചീഫ് പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി പ്രഭാഷണം നടത്തി. ഗിരീഷ് കുമാറിെൻറ സുഹൃത്തുക്കളാണ് അനുസ്മരണചടങ്ങ് സംഘടിപ്പിച്ചത്. അദ്ദേഹത്തിെൻറ ഓര്‍മപുസ്തകം കെ.പി. കുമാരന് പ്രകാശനം ചെയ്തു. തുടര്‍ന്ന് സനിതയുടെ ഹിന്ദുസ്ഥാനി സംഗീതസദസ്സും നടന്നു. 11 വരെ ഗിരീഷ് കുമാര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും വൈലോപ്പിള്ളി സംസ്കൃതിഭവനിൽ നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story