ആർ.എസ്​.പി ജില്ല സമ്മേളനം സമാപിച്ചു

05:05 AM
09/11/2018
കൊല്ലം: കോൺഗ്രസ് ശബരിമല വിഷയത്തിൽ സ്വീകരിച്ചിട്ടുള്ള നിലപാടുകൾ സ്വാഗതാർഹമാണെന്ന് ആർ.എസ്.പി ജില്ല സെക്രേട്ടറിയറ്റംഗം ഷിബു ബേബിജോൺ. ആർ.എസ്.പി ജില്ല സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബഹുസ്വരത നിലനിൽക്കുന്ന ജനാധിപത്യസമൂഹത്തിൽ വിശ്വാസസമൂഹത്തി​െൻറ താൽപര്യം സംരക്ഷിക്കാൻ മതേതര ജനാധിപത്യപ്രസ്ഥാനം ബാധ്യസ്ഥമാണ്. ശബരിമല പ്രശ്നത്തെ സംഘർഷവത്കരിച്ച് മതപരമായ വികാരം വളർത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്ന ബി.ജെ.പിയും അവർണ-സവർണ വിഭാഗീയത സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്ന സി.പി.എമ്മും കേരളത്തി​െൻറ സാമുദായിക സാഹോദര്യത്തെ തകർക്കുന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലിരുന്ന കാലയളവിലാണ് സംഘ്പരിവാർ സംഘടനകൾ കേരളത്തിൽ ശക്തിയാർജിക്കുന്നത്. സി.പി.എമ്മി​െൻറ വികലമായ നയത്തി​െൻറ അനന്തരഫലമാണ് കേരളത്തിൽ ഉണ്ടായിട്ടുള്ള സംഘർഷാന്തരീക്ഷെമന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആറിന് ആരംഭിച്ച ജില്ല സമ്മേളനം 101 അംഗ ജില്ല കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ഫിലിപ് കെ. തോമസിനെ ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും ചെയ്തു. 51 പ്രതിനിധികൾ പെങ്കടുത്ത സംഘടന റിപ്പോർട്ടിന്മേലുള്ള ചർച്ചക്ക് ജില്ല സെക്രട്ടറി മറുപടി പറഞ്ഞു.
Loading...
COMMENTS