സൗജന്യ പരീക്ഷ പരിശീലനം

05:07 AM
08/11/2018
പാലോട്: ഉദ്യോഗാർഥികൾക്ക് സൗജന്യ മത്സരപരീക്ഷ പരിശീലനമൊരുക്കി പാലോട് ട്രൈബൽ എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച്. പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് ഹാളിൽ പ്രസിഡൻറ് പി. ചിത്രകുമാരിയുടെ അധ്യക്ഷതയിൽ ഡി.കെ. മുരളി എം.എൽ.എ പരിശീലനം ഉദ്ഘാടനം ചെയ്തു. ജില്ല എംപ്ലോയ്മ​െൻറ് ഓഫിസർ കെ. രാജേഷ്, റീജനൽ െഡപ്യൂട്ടി ഡയറക്ടർമാരായ എ. സുധീർ കുമാർ, കെ.എസ്. ഹരികുമാർ, സ്റ്റേറ്റ് വൊക്കേഷനൽ ഗൈഡൻസ് ഓഫിസർ അബ്ദുറഹ്മാൻ കുട്ടി, പി.എസ്. ദിവാകരൻ നായർ, എംപ്ലോയ്മ​െൻറ് ഓഫിസർ കെ. ആനന്ദകുമാർ എന്നിവർ സംസാരിച്ചു.
Loading...
COMMENTS