ഗുരുമന്ദിരം-പോരുവിള-ഐക്കരഴികം റോഡ് ഉദ്ഘാടനം ചെയ്തു

05:07 AM
08/11/2018
കിളിമാനൂർ: കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ ആരൂർ വാർഡിൽ എം. എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 15 ലക്ഷംരൂപ വിനിയോഗിച്ച് നിർമിച്ച ഗുരുമന്ദിരം-പോരുവിള-ഐക്കരഴികം റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജ ലക്ഷ്മിയമ്മാളി​െൻറ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എസ്. ലിസി മുൻ പഞ്ചായത്ത് പ്രസിഡൻറ് എ. മുരളീധരൻ, സി. സുരേഷ് എന്നിവർ സംസാരിച്ചു.
Loading...
COMMENTS