സ്കൗട്ട് ആൻഡ്​ ഗൈഡ്സി​െൻറ സ്ഥാപകദിനാചരണം

05:07 AM
08/11/2018
നെയ്യാറ്റിൻകര: മഞ്ചവിളാകം സർക്കാർ യു.പി.എസിൽ നടന്നു. ഗൈഡ് ക്യാപ്റ്റൻ എസ്.ജെ. ലെജി ഉദ്ഘാടനം ചെയ്തു. സ്കൗട്ട് മാസ്റ്റർ ആർ.എസ്. രഞ്ജു അധ്യക്ഷത വഹിച്ചു. എസ്. ഹരിചന്ദ്, ആർ.എസ്. ബൈജുകുമാർ, എ.എസ്‌. മൻസൂർ എന്നിവർ സംസാരിച്ചു. ദിനാചരണത്തി​െൻറ ഭാഗമായി 'പ്രകൃതി' എന്ന വിഷയത്തെ ആസ്പദമാക്കി സർഗാത്മക രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾ വരച്ച ചിത്രങ്ങൾ, കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവയുടെ പ്രകാശനം ഹെഡ്മിസ്ട്രസ് എസ്. സന്ധ്യ നിർവഹിച്ചു. ദിനാചരണത്തി​െൻറ ഭാഗമായി വീടും വിദ്യാലയവും ശുചിയാക്കൽ, വൃക്ഷത്തൈ നടീൽ, പച്ചക്കറിത്തോട്ടം വെച്ച് പിടിപ്പിക്കൽ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.
Loading...
COMMENTS