പൊലീസുകാർ അധ്യാപകരായി

05:07 AM
08/11/2018
പാറശ്ശാല: പൊലീസുകാർ അധ്യാപകരായതോടെ വിരാലി വിമലഹൃദയ ഹൈസ്കൂളി​െൻറ നേതൃത്വത്തിൽ നടന്ന കോർണർ പി.ടി.എ വേറിട്ട മാതൃകയായി. പൊഴിയൂർ പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ നടന്ന രക്ഷാകർതൃ സമ്മേളനമാണ് പൊലീസുകാരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായത്. യോഗത്തിന് സംഘാടകരായതും നിയമപാലകർ തന്നെ. സ്റ്റേഷൻ മുറ്റത്ത് സബ് ഇൻസ്പെക്ടർ വി. പ്രസാദ് കോർണർ പി.ടി.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ആർ. വർഗീസ് അധ്യക്ഷത വഹിച്ചു. ബി.ആർ.സി പരിശീലകൻ ആർ.എസ്. ബൈജുകുമാർ, എ.എസ്.ഐ പ്രസാദ്കുമാർ, പ്രഥമാധ്യാപിക ലൈലാ പ്രകാശ്, എസ്.എം.സി ചെയർമാൻ എം. സിന്ധുകുമാർ, സ്റ്റാഫ് സെക്രട്ടറി ഷീജ, അധ്യാപകൻ പത്മകുമാർ എന്നിവർ പങ്കെടുത്തു. പ്രളയാനന്തര കേരളപുനസൃഷ്ടി കുട്ടികളുടെ ഭാവനയിൽ എന്ന വിഷയത്തിൽ നവംബർ ഒന്നിന് സ്കൂളിൽ സംഘടിപ്പിച്ച രചനയിലെ സൃഷ്ടികൾ ഉൾപ്പെടുത്തിയ മാഗസിൻ പ്രകാശനം, കുട്ടികളുടെ കലാപരിപാടികൾ, രക്ഷിതാക്കളുമായി സംവാദം, കുട്ടികളുടെ പഠന പുരോഗതി പങ്കുവെക്കൽ എന്നിവ നടന്നു. ഉച്ചമുതൽ അധ്യാപകരുടെ നേതൃത്വത്തിൽ ഭവനസന്ദർശനവും സംഘടിപ്പിച്ചിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തി​െൻറ ഭാഗമായുള്ള മികവുകൾ പൊതുജനങ്ങളുമായി പങ്കിടാനാണ് കോർണർ പി.ടി.എ സംഘടിപ്പിച്ചത്. നേരത്തെ കാരോട്, പൂവാർ എന്നിവിടങ്ങളിലും തുറന്ന വേദിയിൽ പി.ടി.എ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു.
Loading...
COMMENTS