സാഹിത്യപ്രതിഭകളെ ആദരിച്ചു

05:07 AM
08/11/2018
പാറശ്ശാല: കേരളപ്പിറവി ദിനാചരണത്തി​െൻറ ഭാഗമായി കുറുംകുട്ടി സാൽവേഷൻ ആർമി എൽ.പി സ്കൂളിൽ സാഹിത്യകാരന്മാരെ ആദരിച്ചു. കവി ദീപാ സോമൻ ദേവീകൃപ, ഗാനരചയിതാവ് കുന്നത്തൂർ പ്രകാശ്, കവിയും ഗ്രന്ഥകർത്താവുമായ പി. സോണി എന്നിവരെയാണ് ആദരിച്ചത്. പാറശ്ശാല പഞ്ചായത്ത് പ്രസിഡൻറ് എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് അനിൽകുമാർ അധ്യക്ഷതവഹിച്ചു. ഉപജില്ല വിദ്യാഭ്യസ ഒാഫിസർ ആർ. ബാബു മുഖ്യപ്രഭാഷണം നടത്തി. ബി.ആർ.സി പരിശീലകൻ എ.എസ്. മൻസൂർ, ഫ്രണ്ട്സ് ലൈബ്രറി പ്രസിഡൻറ് ജി.സുരേന്ദ്രൻ, എൽ.എൻ. വിജു എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ജെ.എ. പ്രസന്ന സ്വാഗതവും എഡ്വിൻ സാമുവേൽ നന്ദിയും പറഞ്ഞു. കലാപരിപാടികളും നടന്നു.
Loading...
COMMENTS