പടക്കം പൊട്ടിക്കല്‍: 28 പേര്‍ക്കെതിരെ കേസെടുത്തു

05:07 AM
08/11/2018
നാഗര്‍കോവില്‍: ദീപാവലിയോടനുബന്ധിച്ച് സുപ്രീംകോടതി ഉത്തരവ് പ്രകാരം തമിഴ്‌നാട് സര്‍ക്കാര്‍ നിശ്ചയിച്ച സമയം കടന്ന് പടക്കം പൊട്ടിച്ച 28 പേര്‍ക്കെതിരെ കന്യാകുമാരിയുടെ വിവിധഭാഗങ്ങളില്‍ കേസെടുത്തു. ഇതില്‍ എട്ട് പേരെ അറസ്റ്റുചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. ദീപാവലി ദിവസം രാവിലെ ആറുമുതല്‍ ഏഴുവരെയും രാത്രി ഏഴു മുതല്‍ എട്ട് വരെയുമാണ് അനുവദിച്ച സമയം. എന്നാല്‍, പല സ്ഥലങ്ങളിലും സമയം ലംഘിച്ചു. തമിഴ്‌നാടി​െൻറ മറ്റ് ജില്ലകളില്‍ കുട്ടികളെ പൊലീസ് കസ്‌റ്റഡിയിലെടുത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സി.പി.ഐ നേതാവ് ആര്‍. നല്ലകണ്ണ്, സി.പി.എം സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണന്‍, എം.ഡി.എം.കെ നേതാവ് വൈകോ എന്നിവര്‍ പൊലീസ് നടപടിയെ അപലപിച്ചു.
Loading...
COMMENTS