പാർവതീപുത്തനാറിന് കുറുകെയുള്ള നടപ്പാലം അപകടാവസ്ഥയിൽ

05:07 AM
08/11/2018
പൂന്തുറ: പാർവതീപുത്തനാറിന് കുറുകെയുള്ള ഇരുമ്പ് പാലമാണ് തകർച്ചയെ തുടർന്ന് അപകടഭീഷണിയിൽ. മുട്ടത്തറ വടുവൊത്ത് മരപ്പാലം ജങ്ഷനിലെ പാലത്തി​െൻറ ഒരുവശമാണ് പൂർണമായും തകർച്ചയിലേക്ക് നീങ്ങുന്നത്. യാത്രക്കാർ കയറിയാൽ ഈഭാഗത്ത് കുലുക്കം അനുഭവപ്പെടുന്നു. ഇരുമ്പ് പാലത്തിന് ബലം നൽകുന്ന തൂണുകൾ തുരുമ്പിച്ച് വേർപെട്ടതാണ് കാരണമായി നാട്ടുകാർ പറയുന്നത്. നടപ്പാതയിലെ ഇരുമ്പ് ഷീറ്റുകളും തുരുമ്പിച്ചു. മുട്ടത്തറ ബൈപാസിനെയും ബീമാപള്ളിയെയും ബന്ധിപ്പിക്കുന്ന പ്രധാന നടപ്പാതയാണിത്. വിദ്യാർഥികളും വയോധികരും ഉൾപ്പെടെ നിരവധി പേർ ഉപയോഗിക്കുന്ന നടപ്പാലത്തിൽ അപകടം പതിയിരിക്കുന്നതിനാൽ പാലം കടക്കാൻ പലരും ഭയക്കുകയാണ്. അഞ്ച് വർഷങ്ങൾക്ക് മുമ്പ് നഗരസഭയാണ് പാലം പുതുക്കിപ്പണിതത്. എന്നാൽ, പിന്നീട് ബലക്ഷയം പരിശോധിക്കാനോ അറ്റകുറ്റപ്പണികൾ നടത്താനോ അധികൃതർ തയാറായില്ല. അപകടസാധ്യത കൂടുതലായതിനാൽ അധികൃതർ അടിയന്തരനടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Loading...
COMMENTS