Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2018 10:35 AM IST Updated On
date_range 4 Nov 2018 10:35 AM ISTനിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു
text_fieldsbookmark_border
വെള്ളറട: ആര്യന്‍കോട് സ്റ്റേഷന്‍ പരിധിയില്‍ . മണ്ഡപത്തിന്‍ കടവ്, ഒറ്റശേഖരമംഗലം, പൂഴനാട്, ആര്യങ്കോട് എന്നീ സ്ഥലങ്ങളിലാണ് കാമറകള്‍ സ്ഥാപിച്ചത്. ഞായറാഴ്ച മുതല്‍ ഈ ഭാഗങ്ങള്‍ െപാലീസ് നിരീക്ഷണത്തിലായിരിക്കും. കാമറകളുടെ പ്രവര്‍ത്തനോദ്ഘാടനം സി.കെ. ഹരീന്ദ്രന്‍ എം.എൽ.എ നിർവഹിച്ചു. ആര്യന്‍കോട് എസ്.ഐ സൈജു അധ്യക്ഷതവഹിച്ചു. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ഹരികുമാര്‍, പഞ്ചായത്ത് പ്രസിഡൻറുമാരായ കെ. അനില്‍, എല്‍.വി. അജയകുമാര്‍, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഡോ. സി.എസ്. ഗീതാ രാജശേഖരന്‍, ശ്രീകണ്ഠന്‍ നായര്‍, വ്യാപാരി-വ്യവസായി ഏകോപനസമിതി ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു. ആര്യന്‍കോട് സ്റ്റേഷനും ആര്യന്‍കോട് ജനകീയ കമ്മിറ്റിയും കേരള വ്യാപാരി-വ്യവസായി ഏകോപനസമിതി ഒറ്റശേഖരമംഗലം യൂനിറ്റും മണ്ഡപത്തിന്‍ കടവ്, പൂഴനാട് യൂനിറ്റുകളും ചേര്‍ന്നാണ് കാമറകള്‍ സ്ഥാപിച്ചത്. cap ariancod police station parithile nereshana camaraude uthkadanam ck hareendran mla nirvahikunu ആര്യന്‍കോട്ട് സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രന്‍ എം.എൽ.എ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story