Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനെടുമങ്ങാട് വനം...

നെടുമങ്ങാട് വനം കോടതിയിലേക്കുള്ള റോഡ് തകര്‍ന്നനിലയില്‍

text_fields
bookmark_border
നെടുമങ്ങാട്: പ്രതിദിനം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന വനം കോടതിയിലേക്ക് പോകേണ്ട റോഡ് തകര്‍ന്നു. രണ്ട് വാഹനങ്ങള്‍ ഒരേസമയത്ത് പോകേണ്ടിവന്നാല്‍ അപകടം ഉറപ്പ്. നെടുമങ്ങാട് സത്രം ജങ്ഷനില്‍നിന്ന് തുടങ്ങുന്ന റോഡി​െൻറ തുടക്കംമുതല്‍ തന്നെ തകര്‍ന്ന നിലയിലാണ്. ഇതില്‍ കോടതിക്ക് സമീപത്തെത്തുന്ന ഭാഗത്താണ് ഏറ്റവുമധികം അപകടം. ഇവിടെ റോഡി​െൻറ ഒരുവശം കൃഷിയിറക്കാത്ത വയലുകളാണ്. ഈ ഭാഗമാകട്ടെ ഇടിഞ്ഞുവീണ് അപകടത്തിന് ആക്കംകൂട്ടുന്നു. വാഹനങ്ങള്‍ക്ക് ഇവിടെ സൈഡ് കൊടുക്കാനാവില്ല. എതിരെ വരുന്ന വണ്ടികള്‍ പോകുന്നതിനായി പലപ്പോഴും വണ്ടികള്‍ പിന്നിലേക്കെടുക്കുകയാണ് പതിവ്. ഇതും ഏറെ അപകടകരമാണ്. റോഡ് നിറയെ കുണ്ടുംകുഴികളുമായി. വെള്ളംകെട്ടി നില്‍ക്കുന്നതി​െൻറ ആഴമറിയാതെ വരുന്നവരാണ് പെെട്ടന്ന് അപകടത്തില്‍പെടുന്നത്. ഐ.എസ്.ആര്‍.ഒയുടെ വണ്ടികളും ഇവിടെ വന്നുപോകുന്നുണ്ട്. കോടതിയിലേക്ക് വരുന്ന ജീവനക്കാരുടെയും കോടതിയാവശ്യങ്ങള്‍ക്ക് എത്തുന്നവരുടേയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും ഇവിടെ സ്ഥലമില്ല. റോഡി​െൻറ പലഭാഗങ്ങളും കാടുമൂടി ഇഴജന്തുക്കളുടെ താവളമായി. ചില സ്ഥലങ്ങളില്‍ മണ്ണ് ഇടിഞ്ഞുവീണിട്ടുണ്ട്. പട്ടിക വര്‍ഗവിഭാഗത്തില്‍പെട്ട പ്രീമെട്രിക് ഹോസ്റ്റലില്‍ വന്നുപോകുന്ന നിരവധി പെണ്‍കുട്ടികളുടെ കാല്‍നടയാത്രയും ദുരിതപൂർണമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story