Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2018 5:05 AM GMT Updated On
date_range 2 Nov 2018 5:05 AM GMTഒരു അങ്കണവാടിയും പൂട്ടില്ല -മന്ത്രി കെ.കെ. ശൈലജ
text_fieldsbookmark_border
തിരുവനന്തപുരം: നിലവിലെ ഒരു അങ്കണവാടിയും പൂട്ടില്ലെന്നും ഘട്ടംഘട്ടമായി നവീകരിക്കുമെന്നും മന്ത്രി കെ.കെ. ശൈലജ. അങ്കണവാടികൾ പരിഷ്കരിച്ച് പ്രീ സ്കൂള്‍ നിലവാരത്തിലേക്ക് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അങ്കണവാടിയുടെ കരിക്കുലം പരിഷ്കരിക്കുകയും മോഡ്യൂളുകള്‍ ഉണ്ടാക്കുകയും ചെയ്യും. ഇതോടൊപ്പം അങ്കണവാടി ജീവനക്കാര്‍ക്ക് മതിയായ പരിശീലനം നല്‍കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. വനിത ശിശുവികസന വകുപ്പ് സംഘടിപ്പിച്ച ദേശീയ പോഷകാഹാര വാരാചരണത്തിെൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വനിത ശിശുവികസന വകുപ്പിെൻറ വെബ്സൈറ്റ് ഉദ്ഘാടനം, അങ്കണവാടി ജീവനക്കാരുടെ യൂനിഫോം വിതരണോദ്ഘാടനം, ശൈശവകാല പോഷകാഹാര ബോധവത്കരണ ലഘുലേഖ പ്രകാശനം, പോഷകാഹാര പ്രദര്‍ശന വിജയികള്‍ക്കുള്ള സമ്മാനദാനം എന്നിവയും മന്ത്രി നിര്‍വഹിച്ചു. സാമൂഹികനീതി സ്പെഷല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ അധ്യക്ഷത വഹിച്ചു. വനിത ശിശുവികസന ഡയറക്ടര്‍ ഷീബജോര്‍ജ്, വാര്‍ഡ് കൗണ്‍സിലര്‍ ഐഷ ബേക്കര്‍, അഡീഷനല്‍ ഡയറക്ടര്‍ വി.എസ്. വേണു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story