Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2018 10:34 AM IST Updated On
date_range 31 Oct 2018 10:34 AM ISTസർക്കാറിനെ അട്ടിമറിക്കാമെന്നത് വ്യാമോഹം മാത്രം -കോടിയേരി
text_fieldsbookmark_border
തിരുവനന്തപുരം: ജനങ്ങൾ ഭൂരിപക്ഷം നൽകി അധികാരത്തിലേറ്റിയ സർക്കാറിനെ അട്ടിമറിക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ട സംഘ്പരിവാർ നടപടിയിൽ പ്രതിഷേധിച്ച് തിരുമല കുണ്ടമൺകടവിൽ നടന്ന എൽ.ഡി.എഫ് ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാക്കുകളെ ആയുധംകൊണ്ട് നേരിടുന്ന ഫാഷിസ്റ്റ് സമീപനമാണ് ആർ.എസ്.എസിേൻറത്. ഇതിെൻറ ഭാഗമായാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം അവർ തീയിട്ടത്. സന്ദീപാനന്ദഗിരിയെ ചുട്ടുകൊല്ലുകയായിരുന്നു ലക്ഷ്യം. ആർ.എസ്.എസ്-ബി.ജെ.പി നേതൃത്വത്തിെൻറ നിർദേശപ്രകാരമാണ് ഇത്തരത്തിെല അക്രമം നടത്തിയത്. അമിത് ഷായുടെ വാക്ക് കേട്ട് തെരുവിൽ കലാപം സൃഷ്ടിക്കാനുള്ള നീക്കത്തെ നാട് ഒറ്റക്കെട്ടായി ചെറുക്കുമെന്നും കോടിയേരി പറഞ്ഞു. സംസ്ഥാനത്ത് കലാപം വിതയ്ക്കാനുള്ള ബി.ജെ.പി, ആർ.എസ്.എസ് ഗൂഢാലോചനക്കെതിരെ സമൂഹ മനഃസാക്ഷി ഉണരണമെന്നും കോടിയേരി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story