Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനവകേരള സൃഷ്​ടിക്കായി...

നവകേരള സൃഷ്​ടിക്കായി ജാലവിദ്യ

text_fields
bookmark_border
കൊല്ലം: നവകേരള സൃഷ്ടിയുടെ ഭാഗമായി സംസ്ഥാന യുവജന കമീഷനും മാജിക് അക്കാദമിയും ചേര്‍ന്ന് നടത്തിയ 'മൈ കേരള മ​െൻററിങ് യങ് കേരള'യുടെ ജില്ലതല ഉദ്ഘാടനം മുന്‍ എം.പി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. സ്വന്തം വീട്ടുകാരെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് കുട്ടികള്‍ കേരളത്തിലെ പ്രളയത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. എസ്.എന്‍ കോളജില്‍ നടന്ന ചടങ്ങില്‍ യുവജന കമീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം അധ്യക്ഷത വഹിച്ചു. യുവത്വങ്ങള്‍ ഒപ്പിട്ട തൂവാല കൊണ്ടാണ് ഗോപിനാഥ് മുതുകാട് അവതരിപ്പിച്ച ഇന്ദ്രജാലം ആരംഭിച്ചത്. ചലച്ചിത്രതാരം സണ്ണി വെയ്ന്‍, കമീഷന്‍ അംഗം വി. വിനില്‍, എസ്.എന്‍ കോളജ് പ്രിന്‍സിപ്പൽ ഡോ. അനിതശങ്കര്‍, കമീഷന്‍ ജില്ല വളൻറിയര്‍മാരായ എസ്. അരവിന്ദ്, സന്ദീപ് അര്‍ക്കന്നൂര്‍, ടി.ആര്‍. ശ്രീനാഥ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലെ െതരഞ്ഞെടുത്ത കോളജുകളിലാണ് പരിപാടി അവതരിപ്പിക്കുന്നത്. ഓരോ വേദിയില്‍ നിന്നും െതരഞ്ഞെടുക്കുന്ന യുവജനങ്ങളെ ഏകോപിപ്പിച്ച്് നവകേരള സൃഷ്ടിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story