ഗുണ്ടാനിയമപ്രകാരം അറസ്​റ്റിൽ

05:08 AM
17/10/2018
തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടയെ ഗുണ്ടാനിയമപ്രകാരം സിറ്റി ഷാഡോ പൊലീസ് പിടികൂടി. ആറ്റുകാൽ പാടശേരി സ്വദേശി 'പഞ്ചാര ബിജു' എന്ന ബിജു (39) ആണ് അറസ്റ്റിലായത്. ബിജുവിനെതിരെ ഫോർട്ട്, തമ്പാനൂർ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കൂലിത്തല്ല്, പിടിച്ചുപറി, കഞ്ചാവ് കേസുകളുണ്ട്. ഓട്ടോ ഒാടിക്കുന്ന ഇയാൾ അസമയങ്ങളിൽ ഒറ്റപ്പെട്ടുവരുന്ന ആളുകളെ സഹായിക്കാമെന്ന വ്യാജേന സമീപിക്കും. ലക്ഷ്യസ്ഥാനത്തെത്തിക്കാമെന്നറിയിച്ച് ഓട്ടോയിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലങ്ങളിലെത്തിച്ച് സ്വർണാഭരണങ്ങളും വില പിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുന്നതാണ് രീതി. ഫോർട്ട് സി.ഐ അജിചന്ദ്രൻ, സിറ്റി ഷാഡോ എസ്.ഐമാരായ ലഞ്ചുലാൽ, അരുൺകുമാർ, ഷാഡോ ടീം അംഗങ്ങൾ എന്നിവരുൾപ്പെട്ട സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
Loading...
COMMENTS