യുവാവിനെ തലക്കടിച്ച് പരിക്കേൽപിച്ച പ്രതി അറസ്​റ്റില്‍

05:08 AM
17/10/2018
കഴക്കൂട്ടം: ടെക്നോപാര്‍ക്കിനു സമീപത്തുെവച്ച് യുവാവിനെ സംഘം ചേര്‍ന്ന് തലക്കടിച്ച് പരിക്കേല്‍പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഒളിവില്‍ കഴിഞ്ഞ പ്രതിയെ കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്തു. പേട്ട പെരുന്താന്നി കെ.ഇ.ആർ.എ ഗാര്‍ഡന്‍സ് സിയാ മന്‍സിലില്‍ നഹാസ് (26) ആണ് അറസ്റ്റിലായത്. കേസിലെ ഒന്നുമുതല്‍ നാലു വരെ പ്രതികളെ നേരത്തേ റിമാന്‍ഡ്‌ ചെയ്തിരുന്നു. നഹാസ് അഞ്ചാം പ്രതിയാണ്. കഴക്കൂട്ടം ഇന്‍സ്പെക്ടര്‍ എസ്‌.എച്ച്.ഒ എസ്‌.വൈ. സുരേഷ്, സബ് ഇന്‍സ്പെക്ടര്‍മാരായ സുധീഷ്‌ കുമാര്‍, ഷാജി, റോയ്, അസി. സബ് ഇന്‍സ്പെക്ടര്‍ ജസ്റ്റിന്‍ മോസസ്, സി.പി.ഒമാരായ അരുണ്‍, സുരേഷ്കുമാര്‍, അര്‍ഷാദ് എന്നിവരടങ്ങുന്ന സംഘമാണ്‌ പ്രതിയെ അറസ്റ്റ് ചെയ്തത്. യുവാക്കൾ തമ്മിലുള്ള വാക്കേറ്റം കൈയാങ്കളിയിലും വീടുകയറി ആക്രമണത്തിലും കലാശിച്ചു കഴക്കൂട്ടം: രണ്ടു യുവാക്കള്‍ തമ്മിലുള്ള വാക്കേറ്റം കൈയാങ്കളിയിലും വീടുകയറി ആക്രമണത്തിലുമെത്തി. ചേരിതിരിഞ്ഞുള്ള ആക്രമണത്തില്‍ റിട്ട.എ.എസ്.ഐക്ക് പരിക്കേല്‍ക്കുകയും വീടി​െൻറ ജനാലകള്‍ അടിച്ചുപൊട്ടിക്കുകയും ചെയ്തു. കാറ്ററിങ് സ്ഥാപനത്തി​െൻറ പാത്രങ്ങളും മറ്റും തല്ലിത്തകര്‍ത്തുകയും പറമ്പില്‍കെട്ടിയിരുന്ന പോത്തി​െൻറ കാൽ തല്ലിയൊടിച്ച സംഭവവും ഉണ്ടായി. അക്രമം കാട്ടിയ ഇരുകൂട്ടര്‍ക്കുമെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. കഴിഞ്ഞ രാത്രി പുല്ലാന്നിവിളക്ക് സമീപം കടവങ്കോട്ടുകോണത്തും കീരിക്കുഴിയിലുമാണ് ആക്രമണം നടന്നത്. പൊലീസ് പറയുന്നതിങ്ങനെ: ചേങ്കോട്ടുകോണത്തിനുസമീപം തുണ്ടത്തില്‍ ഒരുചടങ്ങില്‍ പങ്കെടുത്ത കഴക്കൂട്ടം നെട്ടൈകോണം സ്വദേശി കണ്ണനും കടവങ്കോട്ടുകോണം സ്വദേശി രാഹുലും തമ്മില്‍ വാക്കേറ്റവും കൈയേറ്റവും നടന്നു. തുടര്‍ന്ന്, വീട്ടില്‍പോയ കണ്ണന്‍ ഏതാനുംപേരെ കൂട്ടിവന്ന് കടവങ്കോട്ടുകോണത്ത് റോഡിലെ പൈപ്പും മറ്റും തല്ലിപ്പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം രാഹുലി​െൻറ വീടാക്രമിച്ചു. തടയാനെത്തിയ പിതാവ് റിട്ട. എ.എസ്.ഐ രാജനെ അക്രമികൾ മർദിച്ചു. ത​െൻറ പിതാവിനെ‌ മർദിച്ചതറിഞ്ഞ രാഹുല്‍ കൂട്ടുകാരെയുംകൂട്ടി കണ്ണ​െൻറ സുഹൃത്തെന്ന് കരുതി അണിയൂരില്‍ കാറ്ററിങ് നടത്തുന്ന യുവാവി​െൻറ കീരിക്കുഴിയിലുള്ള പാചകപ്പുരയിലെ പാത്രങ്ങള്‍ അടിച്ചുനശിപ്പിച്ചു. പറമ്പില്‍കെട്ടിയിരുന്ന പോത്തുകളെ ആക്രമിക്കുകയും ഒരു പോത്തി​െൻറ കാല് തല്ലിയൊടിക്കുകയും ചെയ്തു. ഇരുകൂട്ടരുടെയും പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.
Loading...
COMMENTS