Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2018 10:35 AM IST Updated On
date_range 14 Oct 2018 10:35 AM ISTദിലീപ് അമ്മയിൽ നിന്ന് രാജിവെച്ചതായി സൂചന
text_fieldsbookmark_border
കൊച്ചി: യുവ നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന് ദിലീപ് താരസംഘടനയായ അമ്മയില്‍നിന്ന് രാജിവച്ചതായി സൂചന. അമ്മ പ്രസിഡൻറ് മോഹന്‍ലാലിനെ രാജിക്കാര്യം അറിയിച്ചെന്നാണ് വിവരം. സംഘടനയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി ചേര്‍ന്ന് രാജിക്കാര്യം ചര്‍ച്ചചെയ്യും. കുറ്റാരോപിതൻ സംഘടനയിൽ തുടരുന്നതിനെ രൂക്ഷമായി വിമർശിച്ച് വിമൻ ഇൻ സിനിമാ കലക്ടീവ് അംഗങ്ങളായ നടിമാർ കൊച്ചിയിൽ വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് ദിലീപിെൻറ രാജി വാർത്ത പുറത്തുവരുന്നത്. അതിനിടെ, ഷൂട്ടിങ് ലൊക്കേഷനിൽ പ്രൊഡക്ഷൻ കൺേട്രാളർ മോശമായി പെരുമാറിയിട്ടും നടപടി ഉണ്ടായില്ലെന്ന് തെറ്റായ ആരോപണം ഉന്നയിച്ച അർച്ചന പത്മിനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു ഫെഫ്ക ജനറൽ സെക്രട്ടറി സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു. ഡബ്ലു.സി.സിയുടെ വാർത്താ സമ്മേളനത്തിനിടെയാണ് അർച്ചന പത്മിനി ദുരനുഭവം ഉണ്ടായതെന്ന് പറഞ്ഞത്. ഫെഫ്കക്ക് പരാതി നൽകിയപ്പോൾ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയെങ്കിലും ഇയാൾ തുടർന്നും സജീവമായി ജോലി തുടർന്നെന്നും ഇവർ ആരോപിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story