കിള്ളിയാർ ശുചീകരണം: പുഴയറിവ് നടത്തം നാളെ

05:04 AM
12/10/2018
തിരുവനന്തപുരം: കിള്ളിയാർ ശുചീകരണ പരിപാടിയുടെ ഭാഗമായി ശനിയാഴ്ച പുഴയറിവ് നടത്തം സംഘടിപ്പിക്കും. മേയറും സാമൂഹികരാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും ഉൾപ്പെടുന്ന സംഘത്തി​െൻറ നേതൃത്വത്തിൽ രാവിലെ 9.30ന് ജഗതി ഹൈസ്കൂളിനു സമീപം ആരംഭിക്കുന്ന പുഴയറിവ് നടത്തം ജഗതിമൈതാനത്ത് സമാപിക്കും. തുടർന്ന്, രാവിലെ 10.30ന് കിള്ളിയാർ സിറ്റിമിഷൻ പ്രചാരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കലാജാഥയുടെ ഉദ്ഘാടനം ജഗതിമൈതാനത്ത് നടക്കും. കലാജാഥയിൽ കിള്ളിയാറി‍​െൻറ പഴമയും നിലവിലെ അവസ്ഥയും കിള്ളിയാർ പുനരുജ്ജീവിപ്പിക്കേണ്ടതി​െൻറ ആവശ്യകതയും ഓട്ടൻതുള്ളലിലൂടെ അവതരിപ്പിക്കും.13,14,15 തീയതികളിൽ 17 കേന്ദ്രങ്ങളിൽ കലാജാഥ അവതരിപ്പിക്കും.
Loading...
COMMENTS