'നിലവി​െല ആചാരാനുഷ്​ഠാനങ്ങൾ നിലനിർത്തണം'

05:04 AM
12/10/2018
കാട്ടാക്കട: എല്ലാ മതവിഭാഗത്തി​െൻറയും ആരാധനാലയങ്ങളിലെ നിലവിലുള്ള ആചാരാനുഷ്ഠാനങ്ങൾ നിലനിർത്തണമെന്ന് ആർ.എസ്.പി കാട്ടാക്കട മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യു.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ബാബു ദിവാകരൻ ഉദ്‌ഘാടനം ചെയ്തു. പി. മാധവൻ നായർ അധ്യക്ഷതവഹിച്ചു. കേന്ദ്രകമ്മിറ്റി അംഗം കെ.എസ്. സനൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗം എം.കെ. അജയഘോഷ്, ഇറവൂർ പ്രസന്നൻ, കെ. ചന്ദ്രബാബു, എം. പോൾ, കെ. ജയകുമാർ, കാട്ടാക്കട വിജയൻ എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി കാട്ടാക്കട വിജയനെ തെരഞ്ഞെടുത്തു.
Loading...
COMMENTS