പ്രതിഷേധ പ്രകടനം

05:04 AM
12/10/2018
കഴക്കൂട്ടം: നിർമാണം ഇഴഞ്ഞുനീങ്ങുന്ന ചേരമാൻതുരുത്ത്-പുതുക്കുറുച്ചി പാലം ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് കഠിനംകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേരമാൻ തുരുത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മംഗലപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എച്ച്.പി ഷാജി ഉദ്ഘാടനം ചെയ്തു. മൂന്നുവർഷം മുമ്പ് കഠിനംകുളം ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്നും 25 ലക്ഷം രൂപയും എം.എൽ.എ ഫണ്ടിൽ നിന്നും 15 ലക്ഷവും ചേർത്ത് നാൽപത് ലക്ഷം രൂപ അനുവദിച്ചിട്ടും സമയബന്ധിതമായി പാലം പണി പൂർത്തിയാക്കാനായില്ല. നിർമാണത്തിലെ കെടുകാര്യസ്ഥതയും അഴിമതിയും വിജിലൻസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് ബി.ആർ. രാജു, ടി. സഫീർ, എം.എ. ഹസൻ, ഡി.സി.സി അംഗങ്ങളായ ചാന്നാങ്കര ഗോപൻ, കെ.പി. രത്‌നകുമാർ, കഠിനംകുളം പഞ്ചായത്ത് അംഗം ജ്ഞാനസെൽവം, കൽപന ജോയി, കഠിനംകുളം ജോയി എന്നിവർ സംസാരിച്ചു.
Loading...
COMMENTS