മാലിന്യ സംസ്​കരണത്തിന്​ വിദ്യാർഥികൾ മുതിർന്നവർക്ക്​ മാതൃകയാകണം -കലക്​ടർ വാസുകി

05:04 AM
12/10/2018
വർക്കല: അജൈവ മാലിന്യംകൊണ്ടുള്ള ദൂഷ്യഫലങ്ങളെപ്പറ്റിയുള്ള ഏകദിന വർക്ക്ഷോപ് ഗവ. മോഡൽ സ്കൂളിൽ നടന്നു. എൻ.എസ്.എസ് യൂനിറ്റി​െൻറയും ബീക്കൺ വർക്കല മുനിസിപ്പാലിറ്റി പ്രോജക്ടി​െൻറയും നേതൃത്വത്തിലായിരുന്നു പരിപാടി. കലക്ടർ ഡോ. കെ. വാസുകി ഉദ്ഘാടനം ചെയ്തു. നിലവിൽ കേരളത്തിൽ അജൈവ വസ്തുക്കൾ ശരിയായ രീതിയിലുള്ള സംസ്കരണം നടത്തുന്ന നഗരസഭയാണ് വർക്കല. പദ്ധതിയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് സ്കൂൾ കുട്ടികളുടെ സേവനങ്ങൾ ഉണ്ടാകണമെന്ന് കലക്ടർ പറഞ്ഞു. അസി. ജില്ല കലക്ടർ പ്രിയങ്ക, നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, വാർഡ് കൗൺസിലർമാർ, പെലിക്ക ഫൗണ്ടേഷൻ ട്രസ്റ്റി ഡോ. സി.എൻ. മനോജ്, നഗരസഭ ഉദ്യോഗസ്ഥർ, സ്കൂൾ അധ്യാപകർ, രക്ഷാകർത്താക്കൾ എന്നിവർ പെങ്കടുത്തു. നഗരസഭയുടെ 22,25,26,27 വാർഡുകൾ സ്കൂൾ സമ്പൂർണ പ്ലാസ്റ്റിക് മുക്തമാക്കി മാതൃക വാർഡ് ആക്കാനായി ഏറ്റെടുത്തു. ഇതി​െൻറ ഭാഗമായി കുട്ടികൾ ജാഥ, റോഡ് ഷോ, ഫ്ലാഷ് മോബ് തുടങ്ങിയവ നടത്തി.
Loading...
COMMENTS