അപ്പോളോ: ബ്രൂവറിക്കുള്ള അപേക്ഷ ലഭിച്ചത് കഴിഞ്ഞ സർക്കാറിെൻറ കാലത്തെന്ന്​ എക്സൈസ് മന്ത്രിയുടെ ഓഫിസ്

05:04 AM
12/10/2018
തിരുവനന്തപുരം: കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറി​െൻറ കാലത്താണ് അപ്പോളോ‍യുടെ ബ്രൂവറിക്കായുള്ള അപേക്ഷ ലഭിച്ചതെന്നും ഉദ്യോഗസ്ഥരുടെ നിർദേശാനുസരണമാണ് ആ അപേക്ഷ നിരസിച്ചതെന്നും എക്സൈസ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. 2015 േമയ് ഒമ്പതിനാണ് ഇതുസംബന്ധിച്ച അപേക്ഷ ഉമ്മൻ ചാണ്ടി സർക്കാറിന് ലഭിക്കുന്നത്. 2016 േമയിൽ ഈ സർക്കാർ അധികാരത്തിൽ വന്നതിനെ തുടർന്ന് അപേക്ഷ സർക്കാറി‍​െൻറ പരിഗണനെക്കത്തി. അന്ന് നിലവിലിരുന്ന മദ്യനയത്തി‍​െൻറ അടിസ്ഥാനത്തിലാണ് 2016 ജൂണിൽ ഉദ്യോഗസ്ഥരുടെ ശിപാർശപ്രകാരം അപേക്ഷ നിരസിച്ചത്. 2017ൽ എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച പുതിയ മദ്യനയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോൾ അനുമതി നൽകിയതെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Loading...
COMMENTS