പാങ്ങോട് ഹർത്താൽ പൂർണം

05:04 AM
11/10/2018
കല്ലറ: പാങ്ങോട് മന്നാനിയ്യ ആർട്സ് ആൻഡ് സയൻസ് കോളജ് യൂനിയൻ തെരഞ്ഞെടുപ്പിനെ തുടർന്നുള്ള അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് പാങ്ങോട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആഹ്വാനം ചെയ്ത ഏഴ് മണിക്കൂർ ഹർത്താൽ പഞ്ചായത്തിൽ പൂർണം. പഞ്ചായത്ത് പ്രദേശത്തെ പ്രധാന കവലകളിലെല്ലാം കടകമ്പോളങ്ങൾ ഉച്ചക്ക് ഒന്നുവരെ അടഞ്ഞുകിടന്നു. ഓട്ടോ-ടാക്സി സ്റ്റാൻഡുകൾ പ്രവർത്തിച്ചില്ല. എന്നാൽ, കെ.എസ്.ആർ.ടി.സി അടക്കമുള്ള ബസുകളും സ്വകാര്യ വാഹനങ്ങളും പതിവുപോലെ സർവിസ് നടത്തി. സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങളും സ്കൂളുകളും പ്രവർത്തിച്ചു. എസ്.എഫ്.ഐ, കെ.എസ്.യു പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനങ്ങളെ തുടർന്നാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. വൈകീേട്ടാടെ യുവജന സംഘടനകളും മാതൃസംഘടനകളും പ്രശ്നം ഏറ്റെടുത്തതോടെ സംഘർഷം തെരുവിലേക്ക് വ്യാപിച്ചു. ഇരുവിഭാഗത്തിലുംപെട്ട പത്തോളം പ്രവർത്തകർക്ക് പരിക്കേറ്റു. അക്രമസംഭവങ്ങൾക്ക് പൊലീസ് കാഴ്ചക്കാരായി നിൽക്കുകയായിരുെന്നന്നാരോപിച്ചാണ് കോൺഗ്രസ് ഹർത്താലിന് ആഹ്വാനം നടത്തിയത്. ചൊവ്വാഴ്ച രാത്രിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. നാവായിക്കുളം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്; രാഷ്ട്രീയപ്പോര് രൂക്ഷം കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 19ാം വാർഡായ 28ാം മൈലിലെ ഉപതെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കെ കോൺഗ്രസും സി.പി.എമ്മും തമ്മിൽ രൂക്ഷമായ രാഷ്ട്രീയപ്പോര്. കുടുംബശ്രീ സംബന്ധമായ അന്വേഷണത്തിനെത്തിയ കുടുംബശ്രീ ചെയർപേഴ്സനെ പഞ്ചായത്ത് പ്രസിഡൻറ് കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നാരോപിച്ച് പ്രവർത്തകർ നാവായിക്കുളം പഞ്ചായത്ത് ഒാഫിസിലേക്ക് കഴിഞ്ഞ ദിവസം മാർച്ചും ധർണയും നടത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പ് സി.പി.എമ്മിന് അനുകൂലമാക്കുന്നതിനു വേണ്ടിയുള്ള കുപ്രചാരണമായിരുന്നു ഇത് എന്നായിരുന്നു പഞ്ചായത്ത് പ്രസിഡൻറുൾപ്പെടെയുള്ളവരുടെ വിശദീകരണം. എന്നാൽ, അധികാരത്തി​െൻറ ഹുങ്കിൽ പഞ്ചായത്ത് പ്രസിഡൻറ് കെ. തമ്പിയെയും കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് മണികണ്ഠനെയും വ്യാജമൊഴി രേഖപ്പെടുത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നതായി ആരോപണമുണ്ട്. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച കുടുംബശ്രീ കരാർ ജീവനക്കാർക്കെതിരെ പ്രസിഡൻറ് നൽകിയ കേസിൽ നടപടിയെടുക്കാതെ പൊലീസും സി.പി.എം നേതൃത്വവും ചേർന്ന് ഒത്തുകളിക്കുകയാണെന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് എം.എം. താഹ ആരോപിച്ചു.
Loading...
COMMENTS