Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2018 10:34 AM IST Updated On
date_range 10 Oct 2018 10:34 AM ISTകോളജ് അധ്യാപക നിയമനം: പി.എസ്.സി പുതിയ വിജ്ഞാപനമിറക്കണമെന്ന് ആവശ്യം
text_fieldsbookmark_border
തിരുവനന്തപുരം: കോളജ് അധ്യാപക നിയമനത്തിൽ പി.എസ്.സി വിജ്ഞാപനം വൈകുന്നത് ഉദ്യോഗാർഥികൾക്ക് തിരിച്ചടിയാകുന്നെന്ന് ആക്ഷേപം. പ്രായപരിധി അടക്കമുള്ള വിഷയങ്ങളിൽ നിരവധി പേർക്ക് അവസരനഷ്ടത്തിന് ഇത് കാരണമാകും. തർക്കം മൂലം റാങ്ക് ലിസ്റ്റ് വൈകിയിരുന്നു. റാങ്ക് ലിസ്റ്റ് കാലാവധി തീരുന്നമുറക്ക് പ്രാബല്യത്തിൽവരത്തക്കവിധം പുതിയ വിജ്ഞാപനം പുറത്തിറക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. നാലോ അഞ്ചോ വർഷത്തെ ഇടവേളകളിലാണ് വിജ്ഞാപനം ഉണ്ടാവുക. ഇപ്പോൾ ആറ് വർഷം വരെയെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്. 2004ലെ വിജ്ഞാപനത്തിെൻറ അടിസ്ഥാനത്തിൽ രണ്ട് വർഷത്തിനുശേഷം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. 2004ലെ വിജ്ഞാപനശേഷം മൂന്നുവർഷം കഴിഞ്ഞ് 2007ൽ വീണ്ടും വിജ്ഞാപനമിറക്കി. അതിനുശേഷം 2012ലാണ് വിജ്ഞാപനം വന്നത്. ആറുവർഷം കഴിഞ്ഞിട്ടും പുതിയ വിജ്ഞാപനമായിട്ടില്ല. പി.എസ്.സിയാണ് നടപടിയെടുക്കേണ്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story