Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2018 10:36 AM IST Updated On
date_range 7 Oct 2018 10:36 AM ISTജനങ്ങളെ എണ്ണയിൽ മുക്കിക്കൊല്ലുന്ന മോദി സർക്കാറിനെതിരെ ജനരോഷം ഉയർന്നു വരുന്നതായി വെൽഫെയർ പാർട്ടി
text_fieldsbookmark_border
കണിയാപുരം: ജനങ്ങളെ എണ്ണയിൽ മുക്കിക്കൊല്ലുന്ന മോദി സർക്കാറിനെതിരെ ജനരോഷം ഉയർന്നു വരുന്നതായി വെൽഫെയർ പാർട്ടി ജില്ല ട്രഷറർ എം. ഖുത്തുബ്. വെൽഫെയർ പാർട്ടി കണിയാപുരം ആലുംമൂട് ജങ്ഷനിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ധന വില വർധിപ്പിച്ചുകൊണ്ടിരിക്കുന്ന എണ്ണക്കമ്പനികൾക്ക് രാജ്യത്തെ തീറെഴുതുകയാണ് കേന്ദ്ര സർക്കാർ. പെട്രോളിെൻറ വില നിർണയാധികാരം എണ്ണക്കമ്പനികളിൽനിന്ന് സർക്കാർ തിരിച്ചു പിടിക്കണം. പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി മുംതാസ്, നെടുമങ്ങാട് മണ്ഡലം പ്രസിഡൻറ് എ.എ. ജവാദ്, സെക്രട്ടറി സിയാദ്, അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡൻറ് നാസർ, അൻസാർ പാച്ചിറ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story