Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sept 2018 1:59 PM IST Updated On
date_range 19 Sept 2018 1:59 PM ISTകാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായത് മന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രൻ. വൈകീട്ട് മൂേന്നാടെയായിരുന്നു വിവരാവകാശ കമീഷണറുടെ ഓഫിസിനു മുന്നിൽ കാറും ബൈക്കും കൂട്ടിയിടിച്ചത്. തിരുവനന്തപുരം വാൻറോസ് ജങ്ഷന് സമീപം താമസിക്കുന്ന ആൽഫ്രട്ടാണ് (36) അപകടത്തിൽപെട്ടത്. സംഭവം നടക്കുമ്പോൾ സെക്രട്ടേറിയേറ്റിൽനിന്ന് അതുവഴിവന്ന മന്ത്രി ഉടൻ വാഹനം നിർത്തുകയും പരിക്കേറ്റ് രക്തത്തിൽ കുളിച്ചു കിടന്ന യുവാവിനെ ഔദ്യോഗിക വാഹനത്തിൽ കയറ്റി ആശുപത്രിയിൽ എത്തിക്കാൻ നിർദേശം നൽകുകയുമായിരുന്നു. ഉടൻതന്നെ അദ്ദേഹം ഓഫിസുമായി ബന്ധപ്പെടുകയും അപകടത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നൽകാനും നിർദേശം നൽകി. തുടർന്ന് മന്ത്രി ഓട്ടോറിക്ഷയിൽ കയറി ഔദ്യോഗിക വസതിയിലേക്ക് പോയി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story