Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2018 1:45 PM IST Updated On
date_range 18 Sept 2018 1:45 PM ISTചന്തപ്പിരിവ്: അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നിർദേശത്തിന് പുല്ലുവില
text_fieldsbookmark_border
കിളിമാനൂർ: പഴയകുന്നുമ്മൽ പഞ്ചായത്തിലെ പുതിയകാവ് പൊതുമാർക്കറ്റിലെ ചന്തപ്പിരിവുമായി ബന്ധപ്പെട്ട വിഷയത്തിന്മേൽ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷനൽ ചീഫ്സെക്രട്ടറിയുടെ നിർദേശത്തിന് പഞ്ചായത്ത് സെക്രട്ടറി പുല്ലുവിലപോലും നൽകിയില്ലെന്ന് ആക്ഷേപം. കരാറുകാരൻ ഒടുക്കിയ തുകയും സോൾവൻസി സർട്ടിഫിക്കറ്റും തിരിച്ചു നൽകാൻ നൽകിയ അറിയിപ്പ് തിങ്കളാഴ്ച അവസാനിച്ചു. അതേസമയം, അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് നടപ്പാക്കണമോ എന്ന വിഷയത്തിന്മേൽ തിങ്കളാഴ്ച നടത്താൻ തീരുമാനിച്ച പഞ്ചായത്ത് കമ്മിറ്റി യോഗം, അജണ്ടയിൽ രേഖപ്പെടുത്തിയ വർഷം തെറ്റിയതിനാൽ മാറ്റിെവക്കേണ്ടിവന്നു. 2017-18ല്‍ പഴയകുന്നുമ്മല്‍ പഞ്ചായത്തിലെ പുതിയകാവ് പൊതുചന്ത അടയമൺ സ്വദേശിയായ ഗുരുദാസനാണ് 21,33,333 രൂപക്ക് ലേലം പിടിച്ചത്. ലേലത്തുകയിൽ പത്തേകാല്‍ ലക്ഷംരൂപ നിക്ഷേപവും ബാക്കിതുകക്ക് മതിയായ സോള്‍വന്‍സിയുംപഞ്ചായത്തിന് നല്‍കിയിരുന്നു. 2017 ഏപ്രില്‍ ഒന്നമുതല്‍ ചന്തപ്പിരിവിന് ഗുരുദാസന്‍ ചെന്നപ്പോള്‍ ഭരണകക്ഷിയിൽപ്പെട്ട ചില പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ തടഞ്ഞു. അന്യായമായി പിരിക്കാന്‍ പറ്റില്ലെന്നുള്ള സമരം കാരണം ഒരുദിവസംപോലും ചന്തപ്പിരിവ് നടന്നില്ല. തുടർന്ന് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ പിരിവ് തടസ്സപ്പെടുത്തുന്നതായും ചന്തപ്പിരിവ് നടത്താന്‍ വേണ്ടപൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിത്തരണമെന്നും കരാറുകാരന്‍ പഞ്ചായത്ത് സെക്രട്ടറിയോട് രേഖാമൂലം ആവശ്യപ്പെട്ടു. എന്നാൽ, പഞ്ചായത്ത് സെക്രട്ടറിയോ ഭരണസമിതിയോ ഇതു ചെവിക്കൊണ്ടില്ലത്രേ. കാലാവധി അവസാനിക്കാറായതോടെ പഞ്ചായത്ത് ഭരിക്കുന്ന ഇടതുപക്ഷ ഭരണസമിതി കരാറുകാരെൻറ െഡപ്പോസിറ്റ് തുകയായ പത്തേകാല്‍ലക്ഷം കണ്ടുകെട്ടാനും സോള്‍വന്‍സിയായി െവച്ച വസ്തു ജപ്തിചെയ്യാനും നടപടി തുടങ്ങി. ഇതിനെതിരെ മുഖ്യമന്ത്രിക്ക് കരാറുകാരന്‍ പരാതി നല്‍കി. പഞ്ചായത്തിെൻറ നടപടി താല്‍ക്കാലിക സ്റ്റേ നല്‍കിയ മുഖ്യമന്ത്രിയുടെ ഓഫിസ് കരാറുകാരനായ ഗുരുദാസിെൻറ പരാതിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നല്‍കാന്‍ പഞ്ചായത്ത് വിജിലന്‍സിനെ ചുമതലപ്പെടുത്തി. പഞ്ചായത്ത് വിജിലന്‍സ് നടത്തിയ അന്വേഷണത്തിൽ പരാതി സത്യമാണെന്ന് കണ്ടെത്തി. ആ റിപ്പോർട്ട് പ്രകാരമാണ് നടപടികള്‍ നിർത്തിെവക്കാൻ ഈമാസം ഏഴിന് ലേലം ഉറപ്പിച്ചത് സംബന്ധിച്ച വിശദീകരണവും തുകയും തിരിച്ചു നൽകാനും നിർദേശിച്ച് റിപ്പോർട്ട് നൽകിയത്. അതേസമയം, ഇതു കോടതി വിധിയെല്ലന്നും പഞ്ചായത്ത് അഡീഷനൽ സെക്രട്ടറിയുടെ കത്ത് മാത്രമാണെന്നും പഞ്ചായത്ത് പ്രസിഡൻറ് സിന്ധു പ്രതികരിച്ചു. പഞ്ചായത്ത് കമ്മിറ്റി തിങ്കളാഴ്ച കൂടാനിരുന്ന കമ്മിറ്റിയിൽ അജണ്ടയിൽ 2017-18 എന്ന് രേഖപ്പെടുത്തേണ്ടിടത്ത് 2016-17 എന്ന് വന്നത് കൈപ്പിഴയാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story