Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2018 1:30 PM IST Updated On
date_range 18 Sept 2018 1:30 PM ISTപ്രളയ ദുരിതാശ്വാസം: 1.9 ലക്ഷം രൂപ നൽകി കല്ലറ സ്കൂളിലെ കുട്ടികൾ
text_fieldsbookmark_border
കല്ലറ: ഗവ. വി.എച്ച്.എസ്.എസിലെ കുട്ടികൾ നാടിന് മാതൃകയായി. പ്രളയദുരിതാശ്വാസത്തിലേക്ക് കുട്ടികളുടെ സംഭാവനയായി 1.55 ലക്ഷം രൂപയും എസ്.പി.സി യൂനിറ്റിലെ കുട്ടികളുടെ സംഭാവനയായ 20,000 രൂപയും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂനിറ്റ് സംഭാവനയായ 15,000 രൂപയും ചേർത്ത് 1,90,000 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. പഠനോപകരണങ്ങളും നിത്യോപയോഗസാധനങ്ങളും ശേഖരിച്ച് ദുരിതമേഖലകളിൽ വിതരണം ചെയ്തു. ദുരിതം അനുഭവിക്കുന്ന കൂട്ടുകാർക്കായി വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിൽ നോട്ടുകൾ തയാറാക്കി വിതരണം ചെയ്തു. ഒാണാഘോഷത്തിന് വകയിരുത്തിയിരുന്ന തുക പഠനസാമഗ്രികൾ വാങ്ങി വിതരണം ചെയ്യുന്നതിലേക്കായി വിനിയോഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story