Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവലിയതുറ ആശുപത്രിയിൽ...

വലിയതുറ ആശുപത്രിയിൽ പ്രസവചികിത്സ ഏർപ്പെടുത്തണം -വി.എസ്​. ശിവകുമാർ

text_fields
bookmark_border
തിരുവനന്തപുരം: തീരദേശത്തെ കോസ്റ്റൽ സ്പെഷാലിറ്റി ആശുപത്രിയായ വലിയതുറ ആശുപത്രിയിൽ പ്രസവ ചികിത്സ സൗകര്യമേർപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ പറഞ്ഞു. കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് അനുവദിച്ച ഡ​െൻറൽ യൂനിറ്റി​െൻറ ഉദ്ഘാടനകർമം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തീരദേശമേഖലയിലെ സ്പെഷാലിറ്റി കാഡറുള്ള ആശുപത്രിയെന്നനിലയിൽ വലിയതുറയിൽ പ്രസവ ചികിത്സക്കുള്ള എല്ലാ സജ്ജീകരണങ്ങളും അനുവദിക്കുന്നതിന് ആരോഗ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കൗൺസിലർ ബീമാപള്ളി റഷീദ് അധ്യക്ഷതവഹിച്ചു. കൗൺസിലർ ഷീബാ പാട്രിക്, മുൻ കൗൺസിലർമാരായ പി. പത്മകുമാർ, ടോണി ഒളിവർ, ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ. സോണി തോമസ്, ഡോ. ശാരദ പി. നമ്പി എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story