Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2018 1:15 PM IST Updated On
date_range 18 Sept 2018 1:15 PM ISTലോകത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ജർമനിയിൽ ഒാട്ടം തുടങ്ങി
text_fieldsbookmark_border
ബ്രമർവോർദ് (ജർമനി): ഹൈഡ്രജൻ ഇന്ധനമാക്കിയ ലോകത്തെ ആദ്യ ട്രെയിൻ ജർമനിയിൽ വാണിജ്യാടിസ്ഥാനത്തിൽ ഒാട്ടം തുടങ്ങി. പരിസ്ഥിതിസൗഹൃദ സാേങ്കതികവിദ്യ ഉപയോഗപ്പെടുത്തിയാണ് മാലിന്യരഹിത ഹൈഡ്രജൻ ട്രെയിൻ രൂപകൽപന ചെയ്തത്. നീരാവിയും ജലവും മാത്രമാണ് ട്രെയിൻ പുറന്തള്ളുക. വടക്കൻ ജർമനിയിലെ കക്സ്ഹാവൻ, ബ്രമർഹാവൻ, ബ്രമർവോർദ്, ബക്സ്റ്റെഹൂദ് എന്നിവിടങ്ങളിലൂടെ 100 കി.മീറ്റർ ദൂരത്തിലാണ് ആദ്യഘട്ടത്തിൽ ട്രെയിൻ സർവിസ്. ഫ്രാൻസ് ആസ്ഥാനമായ ആഗോള കമ്പനി ആൽസ്റ്റോമാണ് ട്രെയിനിെൻറ നിർമാതാക്കൾ. കൊച്ചി മെട്രോക്ക് കോച്ചുകൾ നിർമിച്ചുനൽകിയതും ആൽസ്റ്റോമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story