പച്ചക്കറിവ്യാപാരികൾ സംഘടന രൂപവത്​കരിച്ചു

11:00 AM
17/09/2018
അഞ്ചൽ: കേരളത്തിലെ പച്ചക്കറിവ്യാപാരികൾക്ക് മാത്രമായി കേരള വെജിറ്റബിൾ മർച്ചൻറ്സ് അസോസിയേഷൻ നിലവിൽ വന്നു. അഞ്ചൽ മേഖല ഓഫിസ് ഉദ്ഘാടനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസഹായം നൽകലും മന്ത്രി കെ. രാജു നിർവഹിച്ചു. മേഖല പ്രസിഡൻറ് അരുൺ ചന്ദ്രശേഖർ അമ്പതിനായിരം രൂപയുടെ ചെക്ക് മന്ത്രിക്ക് കൈമാറി. മേഖലയിലെ മുതിർന്ന പച്ചക്കറിവ്യാപാരികളെ ആദരിച്ചു. സംസ്ഥാന പ്രസിഡൻറ് അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. അഞ്ചൽ മേഖല സെക്രട്ടറി ഹരികുമാർ, ട്രഷറർ റഹീം, പഞ്ചായത്തംഗം സുബൈദാ സക്കീർ ഹുസൈൻ, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഹാഷിം കൊട്ടിയം, കെ.പി.കെ. നവാസ്, സംസ്ഥാന ട്രഷറർ എം.ജെ. ഷാജി, ഷാൻ ആയൂർ, അൻസാരി ആയൂർ, താഹ കുളത്തൂപ്പുഴ, അൻസാരി എന്നിവർ സംസാരിച്ചു. കുന്നിക്കോട് മേഖലയില്‍ മോഷണം വ്യാപകമാകുന്നു കുന്നിക്കോട്: കുന്നിക്കോട് മേഖലയില്‍ മോഷണം വ്യാപകമാകുന്നു. കുന്നിക്കോട് െപാലീസ് സ്റ്റേഷന്‍ പരിധിയിലെ വിളക്കുടി, ആവണീശ്വരം പ്രദേശങ്ങളിലെ ഏഴ് വീടുകളിലാണ് കഴിഞ്ഞ രാത്രി മോഷണവും മോഷണശ്രമവും നടന്നത്. വിളക്കുടി സ്വദേശികളായ അബ്ദുൽ സലാം, നബീസാബീവി, ശ്രീമോന്‍, മണി, സതീഷ്, ആവണീശ്വരം സ്വദേശി സുഭാഷ് എന്നിവരുടെ വീടുകളിലാണ് മോഷ്ടാക്കള്‍ കടന്നത്. നബീസാ ബീവിയുടെ വീട്ടില്‍ നിന്ന് രണ്ടായിരം രൂപ അപഹരിച്ചു. മറ്റിടങ്ങളില്‍ വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. രാത്രികാലങ്ങളിലും ചൂട് വര്‍ധിച്ചതോടെ മിക്ക വീടുകളിലെയും ജനാലകള്‍ തുറന്നിടുന്നതാണ് മോഷ്ടാക്കള്‍ക്ക് സഹായകമാകുന്നത്. പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യവും ശക്തമാണ്. കുന്നിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Loading...
COMMENTS