Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎണ്ണ വില വർധന: കേന്ദ്ര...

എണ്ണ വില വർധന: കേന്ദ്ര മന്ത്രി അത്തവാല മാപ്പു പറഞ്ഞു

text_fields
bookmark_border
മുംബൈ: എണ്ണ വിലയെക്കുറിച്ച് പരാമർശം നടത്തി വിവാദത്തിലായ കേന്ദ്ര മന്ത്രി രാംദാസ് അത്തവാലെ മാപ്പു പറഞ്ഞു. മന്ത്രിയായതിനാൽ തന്നെ പെട്രോൾ, ഡീസൽ വില വർധന ബാധിക്കില്ലെന്നായിരുന്നു മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞത്. ഇതേതുടർന്ന് മന്ത്രിക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. സധാരണക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് അദ്ദേഹം പ്രസതാവനയിൽ അറിയിച്ചു. എണ്ണവില വർധിക്കുന്നത് ജനങ്ങളെ ബാധിക്കുമെന്ന് അറിയാം. ത​െൻറ പാർട്ടിയും എണ്ണ വില വിലവർധനയെ എതിർത്തിരുന്നുവെന്നും മന്ത്രി പറഞ്ഞു. എൻ.ഡി.എ ഘടകകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഒാഫ് ഇന്ത്യയുടെ നേതാവാണ് രാജ്യസഭാംഗമായ അത്താവാല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story