Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2018 2:29 PM IST Updated On
date_range 16 Sept 2018 2:29 PM ISTഭിന്നശേഷിക്കാരനായ മധ്യവയസ്‌കനെ കാണാനിെല്ലന്ന് പരാതി
text_fieldsbookmark_border
വെഞ്ഞാറമൂട്: ഭിന്നശേഷിക്കാരനായ മധ്യവയസ്‌കനെ കാണാനില്ലന്ന് ബന്ധുക്കള്‍ വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകി. മേലാറ്റുമൂഴി നൗഷാദ് മന്‍സിലില്‍ നാസറിനെയാണ്(57) കാണാതായത്. സാധാരണ വൈകീട്ട് മൂന്നിന് വീട്ടില്‍ നിന്ന് മാണിക്കല്‍ പള്ളിയില്‍ പോവുകയും രാത്രി നമസ്‌കാരം കഴിഞ്ഞ് മടങ്ങിവരുകയുമാണ് പതിവ്. എന്നാല്‍, കഴിഞ്ഞ 11ന് പോയശേഷം തിരിച്ചെത്തിയില്ല. ബന്ധുക്കള്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് സഹോദരൻ നവാസ് വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകുകയായിരുന്നു. ചാര നിറത്തിലുള്ള പാൻറ്സും നേവി ബ്ലൂ നിറത്തിലുള്ള അരക്കൈ ഷര്‍ട്ടുമാണ് കാണാതാകുന്ന ദിവസം ധരിച്ചിരുന്നത്. നാലരയടി പൊക്കവും മെലിഞ്ഞ ശരീരവുമാണ്. തലമുടിയും താടിരോമങ്ങളും നരച്ചിട്ടുണ്ട്. ഇയാളെ കാണുകയോ വിവരം ലഭിക്കുകയോ ചെയ്യുന്നവര്‍ വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനിലോ (0472-2872023 ) 9847052153 എന്ന നമ്പറിലോ അറിയിക്കണമെന്ന് പൊലീസും ബന്ധുക്കളും അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story