Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2018 2:29 PM IST Updated On
date_range 16 Sept 2018 2:29 PM ISTഅണ്ടൂർക്കോണം സഹകരണ ബാങ്ക് വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന് ആരോപണം
text_fieldsbookmark_border
ലിസ്റ്റ് പഠിക്കാനെത്തിയ രജിസ്ട്രാറെ എൽ.ഡി.എഫ് പ്രവർത്തകർ തടഞ്ഞു പോത്തൻകോട്: അണ്ടൂർക്കോണം സഹകരണബാങ്കിെൻറ പുതുക്കിയ വോട്ടർപട്ടികയിൽ ക്രമക്കേടെന്ന് ആരോപണം. ലിസ്റ്റ് പഠിക്കാനെത്തിയ സഹകരണ വകുപ്പ് ജീവനക്കാരെ വഴിയിൽതടഞ്ഞ് എൽ.ഡി.എഫ് പ്രതിഷേധിച്ചു. തടയുമെന്ന വിവരം അറിഞ്ഞ് നിരവധി കോൺഗ്രസ് പ്രവർത്തകരും സ്ഥലത്ത് എത്തിയിരുന്നു. ഇരുവിഭാഗവും സംഘടിച്ചതോടെ പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായി. പോത്തൻകോട് സി.ഐ ഷാജിയുടെ നേതൃത്വത്തിൽ മംഗലപുരം എസ്.ഐ അജയൻ, പോത്തൻകോട് എസ്.ഐ അശ്വനി എന്നിവരും സ്ഥലത്തെത്തിയിരുന്നു. ശനിയാഴ്ച രാവിലെ 11ഒാടെയാണ് സംഭവം. സഹകരണ വകുപ്പ് അസി. രജിസ്ട്രാർ ഷരീഫിെൻറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘമാണ് വോട്ടർപട്ടിക പഠിക്കാനെത്തിയത്. ബാങ്കിെൻറ 100 മീറ്റർ അകലെ സി.പി.എം നേതാവും ജില്ല പഞ്ചായത്തംഗവുമായ ജലീലിെൻറ നേതൃത്വത്തിലുള്ള സംഘം തടയുകയായിരുന്നു. പ്രതിഷേധത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അസി. രജിസ്ട്രാർ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് സംഘം പട്ടികപഠിക്കാതെ മടങ്ങി. പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള െതരഞ്ഞെടുപ്പ് ഒക്ടോബർ ഏഴിന് നടത്താൻ െതരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിറക്കിയിരുന്നു. അതിെൻറ ഭാഗമായാണ് വോട്ടർപട്ടിക തയാറാക്കിയത്. 2013 നവംബർ 10നാണ് മുനീർ പ്രസിഡൻറായ കോൺഗ്രസ് ഭരണസമിതി അധികാരത്തിലേറിയത്. പതിറ്റാണ്ടുകളായി എൽ.ഡി.എഫ് കൈയടക്കി െവച്ചിരുന്ന ഭരണം ഏറെ വിവാദങ്ങൾക്കൊടുവിൽ കോൺഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. നടന്നത് നാടകം -അഡ്വ. മുനീർ പോത്തൻകോട്: അണ്ടൂർക്കോണം സഹകരണ ബാങ്കിെൻറ വോട്ടർപട്ടിക പഠിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവം കഴിഞ്ഞദിവസം മന്ത്രിയുടെ ഓഫിസിൽ കൂടിയ മീറ്റിങ്ങിെൻറ ഭാഗമായി നടത്തിയ നാടകമാണന്ന് ബാങ്ക് പ്രസിഡൻറ് അഡ്വ. മുനീർ ആരോപിച്ചു. 6000 പേരുടെ വോട്ട് നിഷേധിച്ചു, നിയമപരമായി നേരിടും -എൽ.ഡി.എഫ് പോത്തൻകോട്: ആറായിരത്തോളം പേരുടെ വോട്ട് നിഷേധിക്കുംവിധത്തിലാണ് പുതിയ വോട്ടർപട്ടിക തയാറാക്കിയതെന്ന് സി.പി.എം മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ആരോപിച്ചു. അവർക്കുകൂടി വോട്ട് രേഖപ്പെടുത്താൻ അവകാശം ലഭിക്കുംവരെ നിയമപോരാട്ടം നടത്തും. വോട്ടെടുപ്പ് അട്ടിമറിക്കാൻ നടത്തിയ ശ്രമമാണ് പട്ടികയിലെ ക്രമക്കേടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story