Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രളയാനന്തരം...

പ്രളയാനന്തരം...

text_fields
bookmark_border
പതിവുപോലെ കാലവർഷത്തെ വരവേറ്റ് ഓണത്തിനും പെരുന്നാളിനും ഒരുങ്ങാൻ തയാറായി നിന്ന നാട്ടിലേക്കാണ് ഇടിത്തീയായി പ്രളയം ദുരിതം വിതച്ചത്. ജീവിതവും നാടും തിരികെ പിടിക്കാനുള്ള കഠിനശ്രമമാണ് ഇപ്പോൾ നടക്കുന്നത്. സംസ്ഥാനത്ത് ആഞ്ഞടിച്ച പ്രളയക്കെടുതിയിൽ വലിയ ആഘാതമുണ്ടാകാത്ത ജില്ലകളിലൊന്നാണ് കൊല്ലം. കിഴക്കൻ മേഖലയിലും നദീതീരപ്രദേശങ്ങളിലുമാണ് ജില്ലയിൽ നാശമുണ്ടായത്. തെന്മല ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ തുറന്നത് കല്ലടയാറ്റിൽ ജലനിരപ്പ് ഉയർത്തി. അച്ചൻകോവിലാറും ഇത്തിക്കരയാറും കരവിഞ്ഞൊഴുകിയതോടെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിലായി. ഒരു മാസം തികയുമ്പോഴും വെള്ളപ്പൊക്കം സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് പല കുടുംബങ്ങളും കരകയറിയിട്ടില്ല. സർക്കാറി​െൻറ അടിയന്തര ധനസഹായം അർഹതപ്പെട്ട മുഴുവൻപേർക്കും കിട്ടിയില്ലെന്ന് ആക്ഷേപം നിലനിൽക്കുന്നു. പുനരുദ്ധാരണത്തിനായി സർക്കാർ പദ്ധതി പ്രഖ്യാപിച്ചെങ്കിലും നടപ്പായിത്തുടങ്ങിയിട്ടില്ല. പലരും സ്വന്തം നിലക്കുതന്നെ പഴയ ജീവിതത്തിലേക്ക് മടങ്ങാനുള്ള പരിശ്രമം തുടങ്ങിയിട്ടുണ്ട്. പ്രളയാനന്തരം വിവിധ മേഖലകളിലെ ജീവിതാവസ്ഥയിലേക്ക് ...അനന്തരം അധികാരികൾ കൈമലർത്തി, അവർ ഒറ്റപ്പെട്ടു (ചിത്രം) പുനലൂർ: ജില്ലയുടെ കിഴക്കൻമലയോരത്തെ നിരവധി കുടുംബങ്ങളെ എന്നത്തേക്കും കണ്ണീരിലാഴ്ത്തിയ വെള്ളപ്പൊക്കം ഉണ്ടായി ഒരുമാസമായിട്ടും എല്ലാം പഴയപടി തന്നെ. പ്രളയത്തിൽ ദുരിതത്തിലായ കുടുംബങ്ങളെ സർക്കാർ അവഗണിച്ചതോടെ പഴയപോലെ ജീവിതം കെട്ടിപ്പടുക്കാൻ പാടുപെടുകയാണ് ഉടുതുണിക്ക് മറുതുണിയില്ലാത്തവർ. ദിവസങ്ങൾ നീണ്ട കനത്ത മഴക്കൊപ്പം തെന്മല പരപ്പാർഡാം ഷട്ടർ നിശ്ചിതദിവസങ്ങളിൽ ക്രമാതീതമായി ഉയർത്തി വെള്ളം ഒഴുക്കിയതാണ് പ്രളയത്തിന് മുഖ്യകാരണമായത്. കല്ലടയാറിന് ഇരുവശെത്തയും നിരവധി കുടുംബങ്ങളാണ് വെള്ളത്തിലായത്. പുനലൂർ-അഞ്ചൽ റോഡിലെ ഗതാഗതം നിലച്ചു. പുനലൂർ താലൂക്കിൽ ആറ് വില്ലേജുകളിലായി 453 കുടുംബങ്ങളെയാണ് വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചതെങ്കിൽ ഇതി​െൻറ പതിന്മടങ്ങ് കുടുംബങ്ങളെ പരോക്ഷമായും ബാധിച്ചു. അച്ചൻകോവിലാറ് കരകവിഞ്ഞ് ആര്യങ്കാവ് പഞ്ചായത്തിലെ വനമധ്യേയുള്ള അച്ചൻകോവിലും കനത്ത മഴയെ തുടർന്ന് കുളത്തൂപ്പുഴയിലെ റോസ്മലയും ഒറ്റപ്പെട്ടിരുന്നു. പ്രളയത്തി​െൻറ ആദ്യദിനങ്ങളിൽ സർക്കാറിേൻറതടക്കം കൈത്താങ്ങ് ഈ കുടുംബങ്ങൾക്ക് ലഭിച്ചെങ്കിലും പിന്നീട് ഇവരെ അവഗണിക്കുന്ന നിലപാടാണ് ഉണ്ടായത്. ഇതിന് ഉദാഹരണമാണ് പ്രളയബാധിത വില്ലേജുകളിൽ നിന്ന് പുനലൂർ താലൂക്കിലെ ഇടമൺ ഒഴികെയുള്ള ഏഴ് വില്ലേജുകളെ ഒഴിവാക്കിയത്. ഇതുകാരണം വീടുനഷ്ടപ്പെട്ടതുൾെപ്പടെ കൊടിയ നാശത്തിന് ഇരയായ ഈ കുടുംബങ്ങൾക്ക് ഇനി സർക്കാർ സഹായം ലഭിക്കുമോയെന്ന കാര്യം സംശയമാണ്. ഇത് കണക്കിലെടുത്ത് പലകുടുംബങ്ങളും സ്വന്തമായി പഴയസ്ഥാനങ്ങളിൽ തന്നെ തലചായ്ക്കാൻ കൂരകുത്തിത്തുടങ്ങി. പലവീടുകളും താമസിക്കാൻ പറ്റാത്തതിനാൽ കുടുംബങ്ങൾ വാടകവീടുകളിലേക്ക് അഭയം പ്രാപിച്ചു. കൃഷിനാശത്തി​െൻറ പൂർണമായ കണക്ക് ഇനിയും തിട്ടപ്പെടുത്തിയിട്ടിെല്ലന്നാണ് അധികൃതർ പറയുന്നത്. പുനലൂർ പട്ടണത്തി​െൻറ പകുതിപ്രദേശങ്ങളെ വെള്ളത്തിലാക്കിയിട്ടും പുനലൂർ, വാളക്കോട് വില്ലേജുകൾ സർക്കാറി​െൻറ പട്ടികയിൽ ഇടംപിടിച്ചില്ല. ദുരിതാശ്വാസ ക്യാമ്പിൽ താമസിച്ച 63 കുടുംബങ്ങൾക്ക് താൽക്കാലിക ആശ്വാസമായി 10,000 രൂപവീതം നൽകിയതൊഴിച്ചാൽ വീട് നിർമിക്കുന്നതിന് സ്ഥലമോ പണമോ നൽകാൻ നടപടിയില്ല. ഇരുവില്ലേജുകളിലും ആറ്റ്തീരത്തുള്ള 25ഓളം വീടുകളും സ്ഥാപനങ്ങളും ദിവസങ്ങളോളം വെള്ളത്തിലായിരുന്നു. പുനലൂർ ഹൈസ്കൂൾ ജങ്ഷൻ, തൊളിക്കോട് ഭാഗങ്ങളിലുള്ള ഒരു ഡസനോളം വീടുകളിലുള്ളവരെ അടിയന്തരമായി മാറ്റിപാർപ്പിക്കേണ്ടതുണ്ട്. ഇവർക്ക് സ്ഥലം കണ്ടെത്തി വീടു നിർമിച്ചു നൽകുന്നതിന് ഒരു നടപടിയും ഉണ്ടായിട്ടിെല്ലന്ന് റവന്യൂ അധികൃതർ പറഞ്ഞു. കാറ്റിലും മറ്റും വീടുകൾക്ക് നാശം നേരിട്ട ആയിരത്തോളം വീടുകളുടെ ലിസ്റ്റ് തയാറാക്കി വില്ലേജ് അധികൃതർ താലൂക്ക് ഓഫിസിൽ കൊടുത്തിട്ടുണ്ട്. അതത് പ്രദേശത്തെ തദ്ദേശ സ്ഥാപനത്തിലെ എൻജിനീയറിങ് വിഭാഗത്തെ നിയോഗിച്ച് നാശനഷ്ടത്തി​െൻറ തോത് കണക്കാക്കാനുള്ള നടപടി തുടങ്ങിയേതയുള്ളൂ. ഇവർ നൽകുന്ന റിപ്പോർട്ടിന്മേൽ 2000 രൂപ വരെയുള്ള നാശങ്ങൾക്ക് താലൂക്കിൽ നിന്നും പണം അനുവദിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇതിന് മുകളിലുള്ളതിന് സർക്കാർ തീരുമാനമുണ്ടെങ്കിേല എന്തെങ്കിലും നഷ്ടപരിഹാരം ലഭിക്കൂ. വെള്ളപ്പൊക്കത്തിന് ഇടയാക്കിയ മറ്റ് കാരണങ്ങളായ നിലംനികത്തലും പുഴകളിലെ മണൽവാരലും നിർബാധം നടക്കുന്നു. പുനലൂർ പട്ടണത്തിൽതന്നെ പലയിടത്തും വയൽനികത്തുന്നുണ്ട്. കൂടാതെ കല്ലടയാറ്റിലടക്കം രാത്രികാലങ്ങളിൽ അനധികൃത മണൽവാരൽ തടയാനും നടപടിയില്ല. പ്രളയദുരന്തത്തെക്കുറിച്ച് ജില്ല ടൗൺ പ്ലാൻ ഓഫിസ് അധികൃതർ പലയിടത്തും പഠനം നടത്തി റിപ്പോർട്ട് തയാറാക്കിയെങ്കിലും ഇതി​െൻറ വിശദാംശവും പുറത്തുവിട്ടിട്ടില്ല. .................................................
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story