Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sept 2018 11:08 AM IST Updated On
date_range 15 Sept 2018 11:08 AM ISTമാധ്യമപ്രവർത്തകനെ എട്ടംഗ സംഘം മർദിച്ചതായി പരാതി
text_fieldsbookmark_border
കഴക്കൂട്ടം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാധ്യമപ്രവർത്തകനെ എട്ടംഗ സംഘം വഴിതടഞ്ഞ് മർദിച്ചതായി പരാതി. ഓൺലൈൻ പത്രത്തിൽ ജോലിചെയ്യുന്ന ആറ്റിൻകുഴി പള്ളിനട സ്വദേശി ശരത്തിനാണ്(29) മർദനമേറ്റത്. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെ കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിനടുത്ത് റോഡിൽ െവച്ചാണ് സംഭവം. മർദനമേറ്റ് അവശനായ ശരത്ത് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ ചികിത്സതേടി. കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും കഴക്കൂട്ടം ഇൻസ്പെക്ടർ എസ്.വൈ. സുരേഷ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story