Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sept 2018 11:05 AM IST Updated On
date_range 15 Sept 2018 11:05 AM ISTകടലിെൻറ മക്കൾക്ക് ആദരവും മെഡിക്കൾ ക്യാമ്പും ഇന്ന്
text_fieldsbookmark_border
കഴക്കൂട്ടം: പ്രളയക്കെടുതിയിലകപ്പെട്ട ആയിരക്കണക്കിന് മനുഷ്യരെ രക്ഷിച്ച മത്സ്യത്തൊഴിലാളികളെ കേരള സർക്കാർ ആയുഷ് വകുപ്പ് ആദരിക്കും. ഇതിെൻറ ഭാഗമായി വേളി സെൻറ് തോമസ് ചർച്ച് ഹാളിൽ ശനിയാഴ്ച രാവിലെ എട്ട് മുതൽ മത്സ്യത്തൊഴിലാളികൾക്ക് മെഗാ മെഡിക്കൽ ക്യാമ്പും ഔഷധ വിതരണവും നടക്കും. ആയുർവേദം, ഹോമിയോപ്പതി, സിദ്ധ തുടങ്ങിയ ചികിത്സ വിഭാഗങ്ങളിൽനിന്ന് 50ഓളം വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിക്കും. ജനറൽ ഒ.പി കൂടാതെ ജീവിതശൈലീ രോഗങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള രോഗങ്ങൾ, തൈറോയ്ഡ്, വന്ധ്യത, ആസ്ത്മ, അലർജി, നേത്രരോഗങ്ങൾ, ചെവി, മൂക്ക്, തൊണ്ട രോഗങ്ങൾ, അസ്ഥിസന്ധി രോഗങ്ങൾ എന്നിങ്ങനെയുള്ള വിവിധ സ്പെഷാലിറ്റി ഒ.പികളും ഉണ്ടാകും. രക്തപരിശോധന, കാഴ്ച പരിശോധന എന്നിവക്കുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ആദരിക്കൽ ചടങ്ങും മെഗാ മെഡിക്കൽ ക്യാമ്പും രാവിലെ ഒമ്പതിന് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷതവഹിക്കും. മേയർ വി.കെ. പ്രശാന്ത് മുഖ്യാതിഥിയാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story