രാജി പ്രസാദി​െൻറ സ്വപ്നം യാഥാർഥ്യമാകുന്നു

06:23 AM
14/09/2018
കൊല്ലം: സ്വന്തമായി വീടില്ലാതെ ദരിദ്ര സാഹചര്യത്തിൽ സംഘടനാപ്രവർത്തനവും ജീവിതവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോയ ബി.ജെ.പി സംസ്ഥാന സെക്രട്ടറി ആർ. രാജി പ്രസാദിന് പാർട്ടിപ്രവർത്തകർ നിർമിച്ച് നൽകുന്ന വീടി​െൻറ ശിലാസ്ഥാപനം സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള നിർവഹിച്ചു. ബി.ജെ.പി എൻ.ആർ.ഐ സെൽ കൺവീനർ കെ.ആർ.ജി പിള്ളയാണ് വീട് നിർമാണത്തിനാവശ്യമായ സാമ്പത്തികസഹായം നൽകുന്നത്. ഇരുപത് വർഷമായി ബി.ജെ.പിയുടെ സജീവ പ്രവർത്തകരാണ് രാജിയും ഭർത്താവ് പ്രസാദും. പ്രസാദ് ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തംഗമാണ്. പൊതുപ്രവർത്തനത്തിൽ സജീവമായി നിൽക്കുമ്പോഴും സ്വന്തമായി ഒരു വീട് എന്നത് ഇവരുടെ വലിയ സ്വപ്നമായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ പാർട്ടിസ്ഥാനാർഥിയായിരുന്നു രാജിപ്രസാദ്. ശിലാസ്ഥാപനചടങ്ങിൽ ജില്ലപ്രസിഡൻറ് ജി. ഗോപിനാഥ്, ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പുഷ്പകുമാരി, വൈസ് പ്രസിഡൻറ് ഗീതാകുമാരി, മണ്ഡലം പ്രസിഡൻറ് ആർ. രാജേന്ദ്രൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.
Loading...
COMMENTS