Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sept 2018 11:53 AM IST Updated On
date_range 14 Sept 2018 11:53 AM ISTമീറ്റർ വേണമെന്ന് പൊലീസ്; പറ്റില്ലെന്ന് ഒാേട്ടാഡ്രൈവർമാർ
text_fieldsbookmark_border
കരുനാഗപ്പള്ളി: നഗരസഭപരിധിയിലെ ഒാട്ടോകളിൽ മീറ്റർ പ്രവർത്തിപ്പിക്കണമെന്ന് പൊലീസിെൻറ കർശന നിർദേശം. ഇതിൽ പ്രതിഷേധിച്ച് ഒാട്ടോതൊഴിലാളികൾ ടൗണിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. സംയുക്ത ഒാട്ടോതൊഴിലാളി യൂനിയൻ സമരസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധപ്രകടനത്തിൽ നൂറുകണക്കിന് തൊഴിലാളികൾ പെങ്കടുത്തു. മീറ്റർ പ്രവർത്തിപ്പിച്ചാൽ റിട്ടേൺതുക ലഭിക്കില്ലെന്നും ഇത് നഷ്ടം വരുത്തുമെന്നുമാണ് തൊഴിലാളികൾ പറയുന്നത്. പ്രതിഷേധയോഗം സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ഏരിയ സെക്രട്ടറി ജെ. ജയകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. എ.എ. അസീസ് സ്വാഗതം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story