Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sept 2018 2:26 PM IST Updated On
date_range 13 Sept 2018 2:26 PM ISTദുരിതാശ്വാസനിധി: സ്കൂൾ കുട്ടികളുടെ സംഭാവന 13 കോടി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്കൂൾ കുട്ടികളുടെ സംഭാവന 12.8 കോടി രൂപ. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒന്നുമുതൽ 12വരെ ക്ലാസുകളുള്ള സ്കൂളുകളിലെ കുട്ടികളിൽനിന്ന് ശേഖരിച്ച തുക കൈറ്റിെൻറ 'സമ്പൂർണ' പോർട്ടലിൽ വൈകീട്ട് ആറു വരെ രേഖപ്പെടുത്തിയ കണക്കാണിത്. കണക്ക് രേഖപ്പെടുത്തിയ 12,855 സ്കൂളുകളിൽ 212 സ്കൂളുകൾ (സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ.) ഒഴികെ മുഴുവനും സംസ്ഥാന സിലബസിൽനിന്നുള്ള സ്കൂളുകളാണ്. ഏറ്റവും കൂടുതൽ തുക രേഖപ്പെടുത്തിയത് (10.05 ലക്ഷം) കോഴിക്കോട് നടക്കാവ് ഗവ. ഗേൾസ് വി.എച്ച്.എസ്.എസ് ആണ്. ജില്ല മലപ്പുറവും-(2.1 കോടി). പല സ്കൂളുകളും തുക അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനാൽ ശേഖരിച്ച കൃത്യമായ കണക്ക് നാളെ മാത്രമേ ലഭ്യമാകൂ. തുക അടയ്ക്കുന്ന സമയത്ത് ചില എസ്.ബി.ഐ ശാഖകളിൽനിന്ന് സാങ്കേതിക അസൗകര്യങ്ങൾ കാരണം ശേഖരിച്ച സർവിസ് ചാർജ് ദുരിതാശ്വാസ ഫണ്ടിൽ തന്നെ നിക്ഷേപിക്കുമെന്ന് എസ്.ബി.ഐ അധികൃതർ അറിയിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story