താംബരം-കൊല്ലം പുതിയ െട്രയിൻ സർവിസ്​; ബോർഡിന്​​ നി​ർദേശം സമർപ്പിച്ചു

06:38 AM
12/09/2018
കൊല്ലം: കൊല്ലം-താംബരം സ്പെഷൽ െട്രയിൻ ദിവസേനയുള്ള റെഗുലർ െട്രയിനാക്കാനും താംബരത്തുനിന്ന് പുതിയതായി ഒരു െട്രയിൻകൂടി കൊല്ലത്തേക്ക് സർവിസ് നടത്താനുമുള്ള നിർദേശം െറയിൽവേ ബോർഡിന് സമർപ്പിച്ചതായി ദക്ഷിണ െറയിൽവേ ജനറൽ മാനേജർ ആർ.കെ. കുൽേശ്രഷ്ഠ രേഖാമൂലം എൻ.കെ. േപ്രമചന്ദ്രൻ എം.പിയെ അറിയിച്ചു. പുനലൂർ-ചെങ്കോട്ട റെയിൽപാതയുടെ വിനോദസഞ്ചാര സാധ്യതകൾ കണക്കിലെടുത്ത് 'വിസ്റ്റാഡോം കോച്ച്' അനുവദിക്കണമെന്ന ദക്ഷിണ െറയിൽവേയുടെ ആവശ്യം ബോർഡി​െൻറ പരിഗണനയിലാണ്. അനുമതി ലഭിക്കുന്ന മുറക്ക് മൂന്ന് നിർദേശങ്ങളും നടപ്പാക്കും. കുണ്ടറ ആദർശ് റെയിൽവേ സ്റ്റേഷ​െൻറ മേൽപാല നിർമാണത്തിനും ലാൻഡ് സ്കേപ്പിങ്ങിനുമുള്ള പ്രവൃത്തികളുടെ കരാറുകൾ നൽകി. ഡിസംബർ 31ന് മുമ്പ് പണി പൂർത്തീകരിക്കാനാണ് കരാർ. സ്റ്റേഷൻ കെട്ടിടത്തി​െൻറ നവീകരണ പ്രവർത്തനങ്ങൾക്കുള്ള അനുമതി ലഭിച്ചു. ടെൻഡർ നടപടികൾ ഉടനെ ആരംഭിക്കും. പുനലൂർ റെയിൽവേ സ്റ്റേഷ​െൻറ കാത്തിരിപ്പ് കേന്ദ്രം, സ്റ്റേഷൻ കെട്ടിടം, പ്ലാറ്റ്ഫോം നവീകരണം, പൂന്തോട്ടം, ഇരിക്കാനുള്ള കസേരകൾ, ഗ്രിൽ സജ്ജീകരണം എന്നിവ പൂർത്തിയാക്കി. രണ്ട് ലിഫ്റ്റുകൾ, സർക്കുലേറ്റിങ് ഏരിയയുടെ ലാൻഡ് സ്കേപിങ്, ശുചിമുറി നിർമാണം, വിശാലമായ കാത്തിരിപ്പ് കേന്ദ്രം എന്നിവക്ക് അനുമതി നൽകിയതായും ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്നും എം.പി അറിയിച്ചു. കിളികൊല്ലൂരിൽ ഫുട് ഓവർബ്രിഡ്ജ്, കുണ്ടറ ഈസ്റ്റിലും ചന്ദനത്തോപ്പിലും റെയിൽവേ പ്ലാറ്റ്ഫോമുകളുടെ ദീർഘിപ്പിക്കൽ, കുണ്ടറ സ്റ്റേഷനിലെ പ്ലാറ്റ്ഫോം ഷെൽട്ടറി​െൻറ മേൽക്കൂര മാറ്റി സ്ഥാപിക്കൽ, കുണ്ടറ, കിളികൊല്ലൂർ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ ഉയരം വർധിപ്പിക്കൽ, റെയിൽവേ സ്റ്റേഷനിലേക്കുള്ള അേപ്രാച്ച് റോഡി​െൻറ വികസനം, പുനലൂർ സ്റ്റേഷനിലേക്കുള്ള അപ്രാച്ച് റോഡി​െൻറ വികസനം, പുനലൂർ, ഭഗവതിപുരം, ഇടമൺ സ്റ്റേഷനുകളിൽ എൽ.ഇ.ഡി ക്ലോക്ക് സ്ഥാപിക്കൽ എന്നീ പ്രവൃത്തികൾ ആരംഭിക്കുന്നതിന് നടപടികൾ പുരോഗമിച്ചുവരുന്നതായും എം.പിയെ ദക്ഷിണ െറയിൽവേ ജനറൽ മാനേജർ അറിയിച്ചു.
Loading...
COMMENTS