ജഗൻ ജൂനിയർ എഫ്​.സി ചെന്നൈ ജേതാക്കൾ

06:38 AM
12/09/2018
കിളികൊല്ലൂർ: കല്ലുംതാഴം കല ആർട്‌സ് ആൻഡ് സ്പോർട്സ്‌ ക്ലബി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മദനരാജൻ മെമ്മോറിയൽ സെവൻസ്‌ ഫുട്ബാൾ ടൂർണമ​െൻറിൽ എം.എഫ്‌.സി കൊല്ലത്തിനെ ഒന്നിനെതിരെ രണ്ട്‌ ഗോളുകൾക്ക്‌ പരാജയപ്പെടുത്തി ജഗൻ ജൂനിയർ എഫ്.സി ചെന്നൈ ജേതാക്കളായി. പൾസ്‌ കൂത്താട്ടുകുളം മികച്ച ടീമായി തെരഞ്ഞെടുക്കപ്പെട്ടു. വൈ.എം.സി.എ സബ്റീജൻ പ്രവർത്തനോദ്ഘാടനം കുരീപ്പള്ളി: വൈ.എം.സി.എ കൊല്ലം സബ് റീജൻ പ്രവർത്തനോദ്ഘാടനവും സംസ്ഥാന ചെയർപേഴ്സൺ കുമാരി കുര്യാസിനും സഹഭാരവാഹികൾക്കുമുള്ള സ്വീകരണവും 16ന് ഉച്ചക്ക് 2.30ന് കുരീപ്പള്ളി സങ്കീർത്തന ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. സി.എസ്.ഐ സഭ കൊല്ലം-കൊട്ടാരക്കര മഹായിടവക ബിഷപ് ഡോ. ഉമ്മൻ ജോർജ് അനുഗ്രഹ പ്രഭാഷണം നടത്തും. സബ് റീജൻ ചെയർമാൻ എം. തോമസ്കുട്ടി അധ്യക്ഷത വഹിക്കും. സബ് ഹ്യൂമാനിറ്റേറിയൻ അവാർഡ് തോമസ് അലക്സാണ്ടർക്ക് ചടങ്ങിൽ സമ്മാനിക്കുമെന്ന് ജന. കൺവീനർ ജയിംസ് ജോർജ്, കുരീപ്പള്ളി വൈ.എം.സി.എ പ്രസിഡൻറ് കെ. ജോൺ, സെക്രട്ടറി ജോൺ വർഗീസ് പുത്തൻപുര എന്നിവർ അറിയിച്ചു.
Loading...
COMMENTS