പ്രകടനം നടത്തി

06:38 AM
12/09/2018
അഞ്ചൽ: ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് ഹർത്താൽ ആചരിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കള്ളക്കേസെടുത്തെന്നാരോപിച്ച് പ്രവർത്തകർ . ചന്തമുക്കിൽ നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് മുന്നിൽ സമാപിച്ചു. കെ.പി.സി.സി സെക്രട്ടറി ചാമക്കാല ജ്യോതികുമാർ, ബ്ലോക്ക് പ്രസിഡൻറ് ഏരൂർ സുഭാഷ്, മണ്ഡലം പ്രസിഡൻറുമാരായ ബി. സേതുനാഥ്, ശ്രീകുമാർ, അഗസ്ത്യക്കോട് രാധാകൃഷ്ണൻ, യൂത്ത് കോൺഗ്രസ് പാർലമ​െൻറ് മണ്ഡലം പ്രസിഡൻറ് എസ്.ജെ. പ്രേംരാജ്, മഹിള കോൺഗ്രസ് നേതാക്കളായ എസ്.ഷീജ, ജാസ്മിൻ മഞ്ചൂർ, മഞ്ജു അനൂപ് എന്നിവർ നേതൃത്വം നൽകി. ഗണേശോത്സവം അഞ്ചല്‍: ഗണേശോത്സവ ട്രസ്‌റ്റി​െൻറയും ശിവസേനയുടെയും ആഭിമുഖ്യത്തില്‍ ഗണേശോത്സവത്തിന്‌ തുടക്കമായി. പട്ടാഴി കാര്യോട്ട്‌ മഠം ഉദയന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു. സജികുമാര്‍ അഞ്ചല്‍, സതീഷ്‌ അഞ്ചല്‍, രാജേഷ്‌ തുമ്പോട്‌ എന്നിവര്‍ നേതൃത്വം നള്‍കി. 15ന്‌ ഉച്ചക്ക്‌ വിഗ്രഹത്തെ ഘോഷയാത്രയായി കൊല്ലം ബീച്ചിലേക്ക് കൊണ്ടുപോയി നിമഞ്‌ജനം ചെയ്യും.
Loading...
COMMENTS